എഐസിസി പുനസംഘടന നീട്ടി

12.57 AM 08/11/2016
soniarahul_07011016
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ പാർട്ടിയുടെ നേതൃമാറ്റം ചർച്ചയായില്ല. സോണിയയുടെ അസാന്നിധ്യത്തിൽ രാഹുൽ ഗാന്ധിയാണ് ഇന്നത്തെ യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

അതേസമയം എഐസിസി പുനസംഘടന ഒരുവർഷത്തേക്ക് നീട്ടാൻ പ്രവർത്തക സമിതി തീരുമാനിച്ചു. ഡിസംബർ 31വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.