എക്യുമെനിക്കല്‍ കൂട്ടയോട്ടം വന്‍ വിജയം

09:44 pm 23/9/2016

Newsimg1_53762416
ഫിലാഡല്‍ഫിയ : എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കൂട്ടയോട്ടം ഫിലഡല്‍ഫിയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടു. സെപ്റ്റംബര്‍ 17­ തിയതി രാവിലെ 9.30 ന് നിഷാമിനി സ്‌റ്റേറ്റ് പാര്‍ക്കില്‍ വെച്ച് ഫിലാഡല്‍ഫിയ ഡെപ്യൂട്ടി മേയര്‍ നിതാ അഹമ്മദ് ഫഌഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദവസരത്തില്‍ ബെന്‍സേലം മേയര്‍ ജോസഫ് ഡിജിമോലാവോ, കോണ്‍ഗ്രസ്മാന്‍ മൈക്ക് ഫിറ്റസ് പാറ്റട്രിക്, ഫിലഡല്‍ഫിയ കൗണ്‍സില്‍മാന്‍ അല്‍ ടോവബെന്‍ബര്‍ഗര്‍, സ്‌റ്റേറ്റ് പ്രതിനിധി ജീന്‍ ഡിജിറോലാമോ, 8­മത് കോണ്‍ഗ്രഷ്ണല്‍ സ്ഥാനാര്‍ത്ഥികള്‍ ബേയന്‍ ഫിറ്റസ്പാറ്റട്രിക്, സ്റ്റീവ് സാന്റര്‍സിയറോ സന്നിഹിതരായിരുന്നു. ഫാ. എം.കെ കുര്യാക്കോസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാനടചടങ്ങില്‍ റവ. ഫാ. ഷിബു മത്തായി സ്വാഗതം ആശംസിച്ചു. അറ്റോര്‍ണി ജോസ് കുന്നേല്‍ വിശിഷ്ടവ്യക്തികളെ സദസ്സനു പരിചയപ്പെടുത്തി. സെക്രട്ടറി മാത്യു ശമുഖേന്‍ കൃതജ്ഞത രേഖപ്പെടുത്തി.

കൃപാ, മെലിസ്സാ എന്നിവര്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. ഫിലാഡല്‍ഫിയായിലെ 21 ഇന്ത്യന്‍ ദേവാലയങ്ങളുടെ ഒത്തൊരുമയുടെയും കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ഫലമാണ് ഈ കൂട്ടയോട്ടത്തിന്റെ വിജയം.

ഏകദേശം 40 അംഗങ്ങള്‍ ഉള്ള ഒരു കമ്മിറ്റി തോളോട് തോള്‍ ചേര്‍ന്ന്. ഒരു മഹനീയ നിദാനത്തിനായി റവ. ഫാ.ബിബു.വി.മത്തായിയുടെ നേതൃത്വത്തില്‍ സെക്രട്ടറി മാത്യു ശാമുവേല്‍, 5 കെ ചാരിറ്റി കോര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തില്‍ എന്നിവരുടെ മേനോട്ടത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരു നൂതനസംരഭത്തിലൂടെ തദ്ദേശികളുടെ സഹായത്തിനായി ഏകദേശം 5000 ഡോളര്‍ സമാഹരിക്കുവാന്‍ സാധിച്ചു.

മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സ്വാഗതകമ്മിറ്റി രാവിലെ മുതല്‍ പ്രവര്‍ത്തനസജ്ജമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ ഒരു കൂട്ടയോട്ടം ആയിരുന്നു ഇതെന്ന് അറ്റോണി ജോസ് കുന്നേല്‍ അഭിപ്രായപ്പെട്ടു. സ്‌­പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 32000 ഡോളര്‍ സമാഹരിച്ചതായി അദ്ദേഹം പത്രകുറിപ്പില്‍ അറിയിച്ചു.

886 അംഗങ്ങള്‍ രജിസ്ട്രര്‍ ചെയ്തതായി രജിസ്‌­ട്രേഷന്‍ കണ്‍വീനര്‍ സ്മിതാ മാത്യു അറിയിച്ചു. ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആണ് ഇതുപോലെ ഒരു കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഇതൊരു കൂട്ടായ്മയുടെ വിജയം ആണെന്ന് റവ. ഫാ.എം.കെ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

ഡോ.ബിനു ഷാജിമോന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ഡോ.ഹോവര്‍ഡ് പല്‍മര്‍ചെക്ക് നേതൃത്വത്തിലുള്ള ടെമ്പില്‍ പൊഡയാട്രി ടീം, ഇവര്‍ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം കാഴ്ചവെച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സ്റ്റാന്‍ലിയുടെ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റി മികവുറ്റ രീതിയില്‍ ആര്‍ക്കും ഒരു പരിവേഷത്തിലും ഇടനല്‍കാതെ ഓട്ടത്തില്‍ പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും രാവിലെ മുതല്‍ കുടിവെള്ളവും സ്‌­നാക്‌­സും എത്തിച്ചു കൊടുത്തിരുന്നു. സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന കാഴ്ചവച്ചിരുന്ന ശ്രീ. ഡാനിയേല്‍ പി.തോമസ് സ്ത്യുത്യര്‍ഹമായി സേവനം കാഴ്ചവെച്ചു. ശ്രീ. രാജു ഗീവര്‍ഗീസ് പാര്‍ക്ക് ക്ലിനിക്കിന് നേതൃത്വം നല്‍കി. ശ്രീ. തോമസ് ഏബ്രഹാം മികവുറ്റ ഡി.ജെ ആയി പ്രവര്‍ത്തിച്ചു.

ഏകദേശം 700 അംഗങ്ങള്‍ അന്നേദിവസം പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. പങ്കെടുത്തവര്‍ ഇത്രയും കുറ്റമറ്റ രീതിയിലുള്ള സംഘടന വൈഭവത്തെ പറ്റിയും പ്രവര്‍ത്തനപാടവത്തെ പറ്റിയും പ്രകീര്‍ത്തിച്ചതായി കണ്‍വീനര്‍ ബെന്നി കൊട്ടാരത്തില്‍ അറിയിച്ചു.

ഏകദേശം 11.30 ന് സമ്മാനദാനം നിര്‍വ്വഹിക്കപ്പെട്ടു. സ്മിതാ മാത്യു വിജയികളെ പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച സമാപനചടങ്ങില്‍ എല്ലാ വിജയികള്‍ക്കും ട്രോഫിയും മെഡലുകള്‍ വേഗതയേറിയ പുരുഷനും സ്ത്രീയ്ക്കും. ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. മെഡല്‍സ് ആന്റ് ടീഷര്‍ട്ട് ടീം കണ്‍വീനര്‍ ബിന്‍സി ജോണിന്റെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചു. സമാപനചടങ്ങില്‍ മാത്യു ശാമുവേല്‍ സ്‌­പോണ്‍സേഴ്‌­സിനെ ആദരിച്ചു. ചാരിറ്റി കണ്‍വീനര്‍ ബെന്നി കൊട്ടാരം നന്ദി പ്രകടിപ്പിച്ച് ചടങ്ങുകള്‍ പര്യവസാനിച്ചു.

‘5K run for homless’ ഒരു മഹനീയ നിദാനത്തിലുവേണ്ടിയുള്ള നൂതന. സംരംഭത്തിന്റെ വിജയംകൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും കൃത്യനിര്‍വ്വഹത്തിന്റെയും ഒരു സംഹിത ആയിരുന്നു.പി.ആര്‍.ഒ.സന്തോഷ് ഏബ്രഹാം, മില്ലി ഫിലിപ്പ് എന്നിവര്‍ അറിയിച്ചതാണിത്.