എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്

09:54 am 22/12/2016

– ജീമോന്‍ റാന്നി
Newsimg1_11927026
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ 35ാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (2411, 5 വേ േെൃലല,േ േെമളളീൃറ, ഠത 77477) വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍യൂസേബിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കും,

ഹൂസ്റ്റണിലെ 18 ഇടവകളില്‍ നിന്നുള്ള ഗായിക സംഘങ്ങള്‍ ആലപിക്കുന്ന ശ്രുതിമധുരമായ ക്രിസ്തുമസ് ഗാനങ്ങളോടൊപ്പം ഈ ഇടവകകളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിദ്യമാര്‍ന്ന പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

ഈ വര്‍ഷത്തെ സ്‌തോത്ര കാഴ്ചയില്‍ നിന്നും സമാഹരിക്കുന്ന തുക പത്തനംതിട്ടയിലെ സെന്റ് മേരീസ് കാരുണ്യഭവനു നല്‍കുന്നതാണെന്ന് അറിയിച്ചു.

ജാതി മത സഭാ വ്യത്യാസമന്യേ ഹൂസ്റ്റണിലെ എല്ലാ മലായാളി സുഹൃത്തുക്കളെയും ഈ ക്രിസ്തുമസ് ആഘോഷത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ(പ്രസിഡന്റ്) 281 261 1127
രവി വര്‍ഗ്ഗീസ് പുറിമൂട്ടില്‍(സെക്രട്ടറി) 281 499 4593
മോസസ് പണിക്കര്‍(ട്രഷറര്‍) 832 818 3349
റവ. കെ. ബി. കുരുവിള(പി. ആര്‍. ഒ) 281 636 0327
അനൂപ് ഏബ്രഹാം(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 727 255 3650