എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ സംയുക്ത ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി

08:36 am 18/12/2016
Newsimg1_90070439
ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈവര്‍ഷത്തെ സംയുക്ത ക്രിസ്മസ് കരോള്‍ ഡിസംബര്‍ പത്തിന് ഫിലാഡല്‍ഫിയയിലെ നോര്‍ത്ത് ഈസ്റ്റിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ നടന്നു.

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലാഡല്‍ഫിയയിലെ 21 പള്ളികളില്‍ നിന്നുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

വിവിധ പള്ളികളിലെ കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റും ഡാന്‍സും നിറഞ്ഞ കൈയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.

സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സെബാറ്റിന ജൂണിയര്‍ മുഖ്യാതിഥിയായി പൊതു സമ്മേളനവും നടത്തപ്പെടുകയുണ്ടായി. പി.ആര്‍.ഒ ഡാനിയേല്‍ പി. തോമസ് സെനറ്ററെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. തദവസരത്തില്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 5 കെ റണ്‍ ചാരിറ്റി ഫണ്ട് കോര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരം വിതരണം ചെയ്യുകയുണ്ടായി.

ഈവര്‍ഷത്തെ സുവനീറിന്റെ പ്രകാശനം അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത, ചീഫ് എഡിറ്റര്‍ സോബി ഇട്ടിയില്‍ നിന്നു സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന ഈ ക്രിസ്മസ് പ്രോഗ്രാം ഒരു മാഹാ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ചെയര്‍മാന്‍ റവ. ഫാ. ഷിബു വേണാട്, കോ- ചെയര്‍മാന്‍ റവ.ഫാ. ഷാജി മുക്കോട്ട്, സെക്രട്ടറി മാത്യു സാമുവേല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിനു ജോസഫ് എന്നിവര്‍ നന്ദി അറിയിച്ചു.

പി.ആര്‍.ഒ ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.