എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി

12.35 AM 08-07-2016
police_brutality01
കോതമംഗലം: ബിവറേജസ് വില്പനശാലയില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുന്നതിനിയെില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. നേര്യമംഗലം പാണ്ടാലിപറമ്പ് ബിനിഷ് (30) നെയാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോതമംഗലത്തെ വില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പുറത്തിറങ്ങവെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ എക്‌സൈസ് ജീപ്പില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നേര്യമംഗലത്തെ എക്‌സൈസ് കേസുകളില്‍ പ്രതിയായ ആള്‍ക്ക് വേണ്ടി കരിയറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ എക്‌സൈസ് സംഘം ചോദ്യം ചെയ്യുന്നതിനിടെ സംഘാംഗത്തെ മര്‍ദ്ദിച്ച് രക്ഷപെടാന്‍ ശ്രമിച്ചതിനിടയില്‍ ഉണ്ടായ മല്‍പ്പിടുത്തം മാത്രമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മല്‍പ്പിടിത്തതിന്നിടയില്‍ പരിക്കേറ്റ സിവില്‍ ഓഫിസര്‍മാരായ കെ.വി സിജി, എം.കെ ബിജു എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.