എക്‌സ്‌പോ 2020 : റോഡുകളില്‍ സ്മാര്‍ട്ട് പൊലീസ് കാറുകള്‍

10:01pm 18/04/2016
download (4)
അബൂദബി: ദുബൈ എക്‌സ്‌പോ 2020 ലേക്ക് എത്തുന്ന വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പൊലീസ് കാറുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. വിദൂര നിയന്ത്രിത ഉപകരണങ്ങള്‍, കാമറകള്‍, റഡാറുകള്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് കാറുകളാണ് റോഡിലുണ്ടാകുക. ലോക തലത്തില്‍ വന്‍ തോതില്‍ സന്ദര്‍ശകര്‍ എത്തുന്ന എക്‌സ്‌പോ നിയന്ത്രിക്കുന്നതിന് പുതിയ പട്രോള്‍ കാറുകള്‍ ഏറെ സഹായകമാകുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. അബൂദബി താമസ കുടിയേറ്റ വകുപ്പിലെ ജീവനക്കാരനായ മുബാറ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാഷിമി കണ്ടത്തെിയ സ്മാര്‍ട്ട് പട്രോള്‍ ആശയത്തിലൂടെയാണ് എക്‌സ്‌പോയില്‍ അടക്കമുള്ള ജനക്കൂട്ടത്തെയും റോഡും നിയന്ത്രിക്കാന്‍ സാധിക്കുക. കാറില്‍ ഘടിപ്പിക്കുന്ന വിദൂര നിയന്ത്രിത ഉപകരണങ്ങള്‍, കാമറകള്‍, റഡാറുകള്‍ എന്നിവ വഴിയാണ് റോഡും ജനക്കൂട്ടത്തെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുക. പട്രോള്‍ കാറുകളെ അബൂദബി പൊലീസ് ഓപറേഷന്‍സ് റൂമുമായി ബന്ധിപ്പിക്കുന്നതിലൂടെ റോഡ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും.