എച്ച് വണ്‍ ബി വീസ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

– പി. പി. ചെറിയാന്‍
unnamed (1)
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് എച്ച് വണ്‍ ബി വീസയില്‍ വരുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനമെന്ന് ഇന്റര്‍നാഷണല്‍ വീസ വിതരണം ചെയ്യുന്ന വാഷിംഗ്ടണിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍­ ഓഗസ്റ്റ് 23ന് അറിയിച്ചു.

എച്ച് വണ്‍ ബി വീസയുടെ ഫീസില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടും വീസയ്ക്കു വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്നു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ അമേരിക്ക വിതരണം ചെയ്ത എച്ച് വണ്‍ ബി വീസകളുടെ 70% ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളതെന്ന് കോണ്‍സുലര്‍ അഫയേഴ്‌സ് ഓഫ് സ്‌റ്റേറ്റ് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി മിഷേല്‍ ബോണ് പറഞ്ഞു. എച്ച് വണ്‍ ബി വീസയ്ക്ക് അര്‍ഹതയുള്ള അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ഇതുവരെ നല്‍കിയ എച്ച് വണ്‍ ബി വീസയുടെ 30% ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. എച്ച് വണ്‍ വീസയുടെ ഫീസ് 4000 ഡോളറും എല്‍ വണ്‍ വീസയുടെ ഫീസ് 4500 ഡോളറുമായി ഉയര്‍ത്തിയിട്ടും അപേക്ഷകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്ന് മിഷേല്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന കോണ്‍സുലര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് മിഷേല്‍ ബോണിന്റെ നേതൃത്വത്തില്‍ ഒരു സംഘം വാഷിംഗ്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കു തിരിച്ചിട്ടുണ്ട്. (കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വീസ) ജോം സെക്രട്ടറി പി. കുമാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമംഗഹ്ഹളുമായി ഇവര്‍ ചര്‍ച്ച നടത്തും.