എടിഎം തട്ടിപ്പ് തുടരുന്നു

08-19 PM 11-08-2016
download
മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു. തിരുവനന്തപുരത്തെ എടിഎം കൗണ്ടര്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായി. വ്യാജ കാര്‍ഡ് ഉപയോഗിച്ച് 47,500 രൂപയാണ് അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചിരിക്കുന്നത്. മുംബൈയില്‍നിന്നാണ് പണം പിന്‍വലിച്ചതെന്നാണു സൂചന. ഇതുകൂടാതെ, കൂടുതല്‍ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്കു ചോര്‍ന്നു കിട്ടിയതായി അന്വേഷണസംഘം സംശയിക്കുന്നു. എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗബ്രിയേലിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.