എടിഎം തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ക്ക് മൂന്ന് ദിവസം കൂടിയെന്ന് ഡിജിപി

11:22 am 1/8/2016
download (1)
കൊച്ചി: തലസ്ഥാനത്തെ എടിഎം തട്ടിപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ച് വിശദാംശങ്ങള്‍ മനസിലാക്കണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.