എട്ടുമാസം പ്രായമുളള ശിശു ക്യൂന്‍സില്‍ വാനിടിച്ചു മരിച്ചു

09:29 am 2/11/2016

പി. പി. ചെറിയാന്‍
Newsimg1_4033926
ന്യൂയോര്‍ക്ക് : ക്യൂന്‍സില്‍ െ്രെഡവേയില്‍ നിന്നും വാന്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ സ്‌ടോളറില്‍ കൊണ്ടുപോയിരുന്ന 8 മാസം പ്രായമുളള ശിശു വാഹനമിടിച്ചു മരിച്ചു. ഒക്ടോബര്‍ 28നായിരുന്നു സംഭവം.

മുപ്പത്തിയഞ്ച് വയസ്സുളള മാതാവ് ദല്‍ജിത് കൗര്‍, മകന്‍ നവരാജ് രാജുവിനെയും സ്‌ടോളറിലിരുത്തി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു 44 വയസ്സുളള അര്‍മാന്റെ റോ ഡ്രിഗ്‌സ് വാന്‍ െ്രെഡവേയില്‍ നിന്നും പുറത്തേയ്ക്കിറക്കിയത്. വാഹനം സ്‌ട്രോളറില്‍ ഇടിച്ചു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്തിലൂടെ വാഹനം കയറി ഇറങ്ങി. ഉടനെ കുട്ടിയെ ആശുപപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വാഹനം ഇടിച്ചു എന്ന ബോധ്യമായതോടെ െ്രെഡവര്‍ വാഹനം നിറുത്തി പൊലീസിനെ വിവരം അറിയിച്ചു. െ്രെഡവര്‍ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. െ്രെഡവിങ്ങ് ലൈസെന്‍സ് ഇല്ലാതിരുന്നതിനാല്‍ പൊലീസ് െ്രെഡവറെ അറസ്റ്റു ചെയ്തു.

െ്രെഡവേയിലൂടെ വാഹനം ഓടിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്നും, വേഗത കുറച്ചു മാത്രമേ ഓടിക്കാവൂ എന്ന് എന്‍വൈപിസി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോര്‍പ്പറേഷന്‍ ചീഫ് തോമസ് ചാന്‍ അഭ്യര്‍ത്ഥിച്ചു.ഈ വര്‍ഷം ഇതുവരെ 114 കാല്‍ നടക്കാര്‍ വാഹനം ഇടിച്ചു മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ 97 പേരാണ് മരിച്ചത്.

മരിച്ച കുഞ്ഞിനെ കൂടാതെ 3 വയസുളള ഒരു ആണ്‍കുട്ടിയും കൗര്‍– ദീപ് രാജു ദമ്പതിമാര്‍ക്കുണ്ട്. ഈ കുട്ടി കൗറിന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിലാണ്.