എട്ടുമാസമായിമലയാളി യുവാവ്സൗദി ജയിലില്‍

12:03 am 29/8/2016
images (7)
കൊല്ലം: വാഹനാപകടത്തത്തെുടര്‍ന്ന് സൗദിയില്‍ ജയിലിലായ മലയാളിയുവാവിന്‍െറ മോചനം നീളുന്നു. ചുണ്ട ചെറുകുളം ചെമ്പമണ്‍ പ്ളാവിളവീട്ടില്‍ ഷൈന്‍ ശശിധരനാണ് 30 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനാവാത്തതിനാല്‍ എട്ടുമാസമായി ജയിലില്‍ കഴിയുന്നത്.
ഷൈനിന്‍െറ മോചനത്തിന് ഇടപെടണമെന്നഭ്യര്‍ഥിച്ച് ഭാര്യ ശരണ്യാരാജ് അധികൃതര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. ഷൈന്‍ ഓടിച്ചിരുന്ന വാഹനം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് അപകടത്തില്‍പെടുകയായിരുന്നു.
എന്നാല്‍, ഷൈന്‍ ഓടിച്ചിരുന്ന വാഹനത്തിന് ഉടമ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. മുഖ്യമന്ത്രി, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, നോര്‍ക്ക സെക്രട്ടറി തുടങ്ങിയവര്‍ക്ക് ശരണ്യ നിവേദനം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് എം.പിമാര്‍ ഇക്കാര്യം റിയാദിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.