എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു

04-02 PM 11-04-2016
edinburgthirunal_pic2
ജോയിച്ചന്‍ പുതുക്കുളം

എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു. ദുഃഖവെള്ളിയാഴ്ച മുതല്‍ തുടങ്ങി കരുണയുടെ നൊവേന ആരംഭിച്ചു. ഏപ്രില്‍ ഒന്നാം തീയ്യതി വൈകുന്നേരം ആറര മണിക്ക് കൊടിയേറ്റം ‘വാലി’ ചെണ്ടമേളത്തോടെ മുത്തുക്കുടകളും ദീപങ്ങളുമായി പ്രാര്‍ത്ഥനാ ഗാനാലാപത്തോടെ വികാരിയച്ചന്‍ തിരുന്നാള്‍ കൊടിയേറ്റി. തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയും കരുണയുടെ നൊവേനയും ഉണ്ടായിരുന്നു.

ഏപ്രില്‍ രണ്ടാം തീയ്യതി വൈകുന്നേരം ആറു മണിക്ക് ആഘോഷമായ പാട്ടു കുര്‍ബ്ബാന വികാരി വില്‍സണ്‍ ആന്റണിയുടെ കാര്‍മ്മികത്വത്തില്‍ ബിജു മലയാറ്റൂരിന്റെ നേത്രുത്വത്തില്‍ ഗായക സംഘം അതി മധുരസ്വരലയ താളങ്ങളോടെ ഗാനാലാപം സാന്ദ്രമായി. തുടര്‍ന്ന് ലദീഞ്ഞും കരുണ നൊവേന പൂര്‍ത്തീകരണവും. കരുണാമയനായ കര്‍ത്താവിന്രെ തിരുസ്വരൂപവമേന്തി വാലി ചെണ്ട മേളത്തോടെ മുത്തുക്കുടകളും ദീപങ്ങളുമേന്തി ഗായകസംഘത്തോടൊപ്പം സമൂഹം ഒന്നു ചേര്‍ന്ന് ഭക്തി സാന്ദ്ര ഗാനാലാപത്തോടെ ദൈവാലയത്തിനു ചുറ്റും പ്രദിക്ഷണം വച്ചു.

തുടര്‍ന്ന് ഇടവകയുടെ സാമൂഹിക കലാപരിപാടയിലേയ്ക് കൈക്കാരന്‍ ജോസഫ് ബിജു മുഖ്യ അതിഥികളെയും ഇടവകയിലെല്ലാവരെയും ഹ്രുദ്യമായി സ്വാഗതം ചെയ്തു. വികാരി വില്‍സണ്‍ ആന്റണി ദീപം കൊളുത്തി കാര്യപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉത്സാഹത്തോടെ മനം കവരുന്ന പലയിനം പരിപാടകള്‍ അവതരിപ്പിച്ച് കാണികളെ ആഹഌദ ഉന്മാദത്തില്‍ ആറാടിച്ചു. കൊച്ച് മാലാഖ സൈന്യങ്ങളുടെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യത്യസ്ത കണ്‍കുളിര്‍പ്പിക്കുന്ന ഡാന്‍സുകളും, മീരാ ഫൈന്‍ ആര്‍സ് വിദ്ധ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും വ്യത്യസ്ത ഡാന്‍സുകളും ഇവയില്‍ പെടുന്നു. കൊച്ചു മാലാഖ സൈന്യങ്ങളുടെ ജൂണിയര്‍ ഗ്രൂപ്പിന്റെ ഫാഷന്‍ ഷോ നമ്മുടെ കുഞ്ഞു മക്കള്‍ ഇന്നാടിന്റെ സംസ്‌കാരവുമായി ഇഴുകിയുട്ടുണ്ടെന്നുള്ളതു ശ്രദ്ധേയമാണ്. അനു മിനു സഹോദരിമാരുടെ മധുരസ്വര ഗാനാലാപനം ഹ്രുദയത്തിന് കുളിര്‍മയേകി. ക്രൈറ്റീനിന്റെ മൈമി വളരെ ചിന്താമഗ്‌നമാക്കുന്നവയായിരുന്നു. മുതിര്‍ന്നവരുടെ തമാശാ രൂപ ബാല്യകാല ഓര്‍മ്മ ക്കുറിപ്പുകള്‍ സ്മരണയില്‍ അലയടികള്‍ ഉണര്‍ത്തുന്നവയായിരുന്നു.

കലാപരിപാടികള്‍ക്കൊപ്പം ഊര്‍ജ്ജമേകാന്‍ പലയിനം രുചികരമായ ഭക്ഷണവും പാവങ്ങളെ സഹായിക്കുവാന്‍ ധനശേഖരാര്‍ത്ഥം കൂപ്പണിലൂടെ സുലബമാക്കിയിരുന്നു.കാരുണ്യനാഥന്റെ തിരുന്നാള്‍ വളരെ ആഘോഷമായി ബഹുമാനപ്പെട്ട വികാരി വില്‍സണ്‍ ആന്റണിയുടെ കാര്‍മ്മികത്വത്തില്‍ ബിജു മലയാറ്റൂരിന്രെ നേത്രുത്വത്തില്‍ ഗായകസംഘം ശ്രുതിമധുരമായി ഗാനാലാപനം സാന്ദ്രമായി.