എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26-ന്

08:22 am 17/12/2016

Newsimg1_79774891
ടൊറന്റോ: എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ എപ്പിസ്‌കോപ്പല്‍ സഭകളായ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്, ട്രിനിറ്റി മാര്‍ത്തോമാ, സീറോ- മലബാര്‍, മലങ്കര കത്തോലിക്ക, സെന്റ് മേരീസ് യാക്കോബായ, സെന്റ് സൈമണ്‍ യാക്കോബായ, ലാറ്റിന്‍ കത്തോലിക്ക, സെന്റ് തോമസ് ക്‌നാനായ എന്നീ ഇടവകകളുടെ സംയുക്തമായ ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബര്‍ 26-നു നടത്തപ്പെടും.

Edmonton South Point Community Center (11520, Ellerslie Rd, T6J 4T3-ല്‍ വച്ച് നടത്തപ്പെടുന്ന ആഘോഷത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള ക്രിസ്മസ് പരിപാടികള്‍ അരങ്ങേറുന്നതാണ്. ദി വെന്‍ പെറി (എക്‌സിക്യൂട്ടീവ് ആര്‍ച്ച് സീക്കന്‍, ആംഗ്ലിക്കന്‍ ഡയോസിസ് ഓഫ് എഡ്മണ്ടന്‍) ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്. ഫാ. എം.എം. സ്റ്റീഫന്‍ (പ്രസിഡന്റ്), റവ. അനില്‍ ഏബ്രഹാം, കിരണ്‍ മാത്യു (ജനറല്‍ കണ്‍വീനേഴ്‌സ്), വര്‍ക്കി ജോണ്‍ (ട്രഷറര്‍), സിനോജ് ഏബ്രഹാം (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.