എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് ഒരുക്കുന്ന ഓണം സെപ്റ്റംബര്‍ 17ന് ഡാളസില്‍

11.48 AM 06-09-2016
unnamed (5)
ജോയിച്ചന്‍ പുതുക്കുളം
ഡാളസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എന്‍എസ്എസ് ഓണം സെപ്റ്റംബര്‍ 17ന് ഇര്‍വിംഗ് ഡി.എഫ്.ഡബ്ല്യൂ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണെന്ന് എന്‍. എസ്. എസ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഓണം ഡാല്ലസ്സിലെ എല്ലാ മലയാളികള്‍ക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി എന്‍. എസ്. എസും ഡി. എഫ്. ഡബ്ല്യൂ. ടെമ്പിളും ചേര്‍ന്ന് നടത്തി വരികയാണ്.
എന്‍ എസ് എസ് അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരുക്കുന്ന അതി സമൃദ്ധമായ ഓണസദ്യ, രുചിയാലും ഒത്തൊരുമയുടെ നിദാന്തമായും അമേരിക്കയിലും പുറത്തും ഇതിനകം പേരെടുത്തു കഴിഞ്ഞു. ഓണസദ്യയിലെ എല്ലാ വിഭവങ്ങളും തയ്യാറാക്കി വാഴയിലയില്‍ വിളമ്പി കൊടുക്കുവാനായി നൂറിലേറെ സമുദായംഗങ്ങള്‍ ശ്രമത്തിലാണ്. ഈ ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വികാസ് നെടുംപള്ളില്‍, സെക്രട്ടറി സുരേഷ് അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷണിച്ചു.
കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാറുള്ള കലാപരിപാടികളുടെ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം മെയ് മാസം മുതലേ തുടങ്ങിയതിനാല്‍ അവയുടെ മേന്മ വളരെ ഏറിയതാവുമെന്നു കലാ പരിപാടികളുടെ കോര്‍ഡിനെറ്റര്‍മാരായ, ദിവ്യ സനല്‍, സുഷമ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഈ പരിപാടികള്‍ മികവുറ്റതാക്കാന്‍ വളരെ നാളുകളായി പ്രയത്‌നിക്കുന്ന കുട്ടികളെ പ്രോത്സാഹിക്കുവാനായി എല്ലാവരും സെപ്റ്റംബര്‍ 17ന് ഡി എഫ് ഡബ്ലു അമ്പലത്തിലേക്ക് (1605 N Britain Rd, Irving, TX 7506) നേരത്തെ തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഐശ്യര്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളില്‍ പങ്കു ചേരുവാനും, ശ്രമങ്ങളില്‍ ഭാഗഭാക്കവുവാനും എല്ലാ മലയാളികളെയും എന്‍ എസ് എസ് ഓഫ് നോര്ത്ത് ടെക്‌സാസിന്റെ അംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇതില്‍ താല്പര്യമുള്ളവര്‍ 469 688 9979 എന്ന നമ്പറില്‍ വികാസ് നെടുംപള്ളിയുമായോ 469 265 2124 എന്ന നമ്പറില്‍ സുരേഷ് അച്യുതനുമായോ ബന്ധപ്പെടാവുന്നതാണ്.
ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ പത്തു മുപ്പതിന് തുടങ്ങുന്നതാണ്. കലാപരിപാടികള്‍ക്കു ശേഷം ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളികളും വന്നു ചേരുമെന്ന് എന്‍ എസ് എസ് അംഗങ്ങള്‍ താല്പ്പര്യപ്പെടുന്നു പ്രമോദ് നായര്‍ അറിയിച്ചതാണിത്.