08:11am 15/5/2016
സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ അവതരിപ്പിക്കുന്ന സുപ്രസിദ്ധ ശാസ്ത്രീയ സംഗീത സമ്രാട്ട് ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി മെയ് 15 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വുഡ്‌സൈഡ് പെര്‍ഫോര്‍മന്‍സ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടക്കും. ശ്രീമതി സന്ധ്യ ശ്രീനാഥ് വയലിനിലും ശ്രീ. വിനോദ് സീതാരാമന്‍ മൃദംഗത്തിലും അദ്ദേഹത്തെ അനുഗമിക്കും.
കച്ചേരിക്ക് മുന്നോടിയായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ജനപ്രീതിയാര്‍ജിച്ച സംഗീത വിദ്യലയങ്ങളായ രാഗലയ അക്കാദമി, ശ്രുതിലയം സ്കൂള്‍ ഓഫ് മ്യൂസിക് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഒന്നു രണ്ടു കീര്‍ത്തനങ്ങള്‍ ആലപിക്കും. കാലിഫോര്‍ണിയയില്‍ ധാരാളം ശിക്ഷ്യരുള്ള മലയാളിയായ ശ്രീമതി റീമ പിള്ള നടത്തുന്ന സ്ഥാപനമാണ് ശ്രുതിലയം സ്കൂള്‍ ഓഫ് മ്യൂസിക്.
പരിപാടിയില്‍ വച്ച് ശ്രീ. ശങ്കരന്‍ നമ്പൂതിരിയ്ക്ക് സ്വാതി സംഗീത കലാനിധി പുരസ്കാരം സമ്മാനിക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് രാജേഷ് നായര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ വെബ് സൈറ്റ് www.nairs.org -ല്‍ ഉണ്ട്. മറ്റ് വിശദാംശങ്ങള്‍ക്കായി രവിശങ്കര്‍ മേനോന്‍ (408 206 5053) മനോജ് പിള്ള (408 398 3130) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.