എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി

08:25 am 17/9/2016

Newsimg1_48694
സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ ഓണസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഡപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി അടുത്തിടെ ചുമതലയേറ്റ മലയാളിയായ രോഹിത് രതീഷ് മുഖ്യാതിഥിയായി ഭാര്യ ദിവ്യ പണിക്കരോടൊപ്പം സന്നിഹിതനായി. പാരമ്പര്യവും സംസ്കാരവും പരിപോഷിപ്പിക്കാന്‍ എന്‍.എസ്സ്.എസ്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ മലയാളം ക്ലാസ്സില്‍ രണ്ടാം ലെവല്‍ പാസ്സായ പ്രിയ പ്രദീപ്, റിയ നായര്‍ എന്നിവരും ഒന്നാം ലെവല്‍ പാസ്സായ ആദിത്യ പ്രദീപ്, അദിതി നായര്‍, ഗൗതം നായര്‍, നിത്യ മധു, പാര്‍ത്ഥ ഗോപകുമാര്‍, റിനു നായര്‍, ഋഷി നായര്‍, വിഭ പ്രദീപ്, വിശാഖ് മനോജ് പിള്ള എന്നിവരും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.

പ്രസിഡന്റ് രാജേഷ് നായര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. കാലിഫോര്‍ണിയയില്‍ സാന്റാ ക്ലാര, സണ്ണിവെയ്ല്‍, ഫ്രീമൊണ്ട്, സാന്‍ ഹോസെ, മില്‍പിറ്റസ്, ഡബ്ലിന്‍ എന്നീ ആറു സ്ഥലങ്ങളില്‍ കരയോഗങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിലേക്കായി സുനില്‍ നായര്‍, മധു മുകുന്ദന്‍, അനു നായര്‍, കവിത കൃഷ്ണന്‍, റീമ നായര്‍, മിനി നായര്‍, ലക്ഷ്മി ചന്ദ്രന്‍, കൃഷ്ണന്‍ നായര്‍, ശ്രീജിത് നായര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കി.

സദ്യക്ക് രവിശങ്കര്‍ മേനോന്‍ നേതൃത്വം നല്കി. സ്മിത നായരുടെയും പ്രിയ രവിശങ്കറിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ പൂക്കളവും അലങ്കാരങ്ങളും മനോഹരമായി. പരിപാടിക്ക് എത്തിയ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്താന്‍ അജീഷ് നായര്‍ മുന്‍കൈ എടുത്തു.

എന്‍.എസ്സ്.എസ്സ് മലയാളം, പുരാണം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മന്ത്രോച്ചാരണ പരിപാടിയോടെ കലാപരിപാടികള്‍ ആരംഭിച്ചു.

കേരളീയ നൃത്തങ്ങള്‍ക്കു പുറമേ ഓണപ്പാട്ടുകള്‍ ഉള്‍പെട്ട സംഗീത പരിപാടികളും അരങ്ങേറി. ദീപ്തി നായരും സ്വപ്ന പിള്ളയും ചേര്‍ന്ന് സംയോജിപ്പിച്ച കലാപരിപാടികള്‍ മധു മുകുന്ദനും കവിത കൃഷ്ണനും നിയന്ത്രിച്ചു. സെക്രട്ടറി മനോജ് പിള്ള നന്ദി രേഖപ്പെടുത്തി.