എന്‍.എ.ജി.സി വിഷു ആഘോഷവും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും ഏപ്രില്‍ 30-ന്

10:18am 26/3/2016

ജോയിച്ചന്‍ പുതുക്കുളം
NAGC-VISHU_pic
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ വിഷുദിനാഘോഷവും, 2016 ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണില്‍ വെച്ചു നടക്കുന്ന എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു (8800 വെസ്റ്റ് കാത്തി ലെയിന്‍, നൈല്‍സ്) നടത്തുന്നതാണെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍, വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഈ ചടങ്ങിലേക്ക് സംഘടനയിലെ എല്ലാ അംഗങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 217 649 1146, 630 640 5007, 847 942 8036, 630 977 9988. സതീശന്‍ നായര്‍ അറിയിച്ചതാണിത്.