എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ നാലിന് ന്യൂയോര്‍ക്കില്‍

മാത്യു തട്ടാമറ്റം
09:36am 08/7/2016
Newsimg1_82924855
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റിന് ഈവര്‍ഷം ന്യൂയോര്‍ക്ക് ആതിഥേയത്വം അരുളുന്നു. (St. Johns University, 8000 Utopia Pkwy, Jamaica, NY 11439)

എന്‍.കെ ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ന്യൂയോര്‍ക്കിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് 2016 സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ച 9 മണി മുതല്‍ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി വോളിബോള്‍ സ്റ്റേഡിയത്തില്‍ വച്ച് എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വാദത്തോടുകൂടി ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബും ന്യൂയോര്‍ക്ക് കേരള സ്‌പൈക്കേഴ്‌സിന്റേയും നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

കാനഡ ഉള്‍പ്പടെ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി ഏതാണ്ട് 14 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചുകൊണ്ടിരിക്കുന്നു.

2016 സെപ്റ്റംബര്‍ നാലാം തീയതി നടക്കുന്ന ഈ വോളിബോള്‍ മാമാങ്കത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി വോളിബോള്‍ സ്റ്റേഡിയത്തിലേക്ക് ഹൃദയപൂര്‍വ്വം ഭാരവാഹികള്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഈപ്പന്‍ ചാക്കോ (516 849 2832), സാക് മത്തായി (917 208 1714), റോന്‍ ജേക്കബ് (347 297 9515), ബേബിക്കുട്ടി തോമസ് (516 974 1735), സിറില്‍ നടുപ്പറമ്പില്‍ (973 862 1489), ബിന്‍ജു ജോണ്‍ (949 584 6859), അലക്‌സ് ഉമ്മന്‍ (516 784 1100). വെബ്‌സൈറ്റ്: www.lukosefoundation.org