എന്‍..വൈ.എം.സി അഞ്ചാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2016

ജോയിച്ചന്‍ പുതുക്കുളം
07:42am 25/6/2016
Nymcbadminton_pic1
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സിന്റെ അഞ്ചാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-നു രാവിലെ 9 മണിക്ക് ഫ്രാങ്ക് പടവന്‍ ഹൈസ്‌കൂള്‍ ജിമ്മില്‍ വച്ചു നടത്തപ്പെടുന്നു. (74- 20 Common Welth Blvd, Bellrose, Queen 11426)

അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായിക പ്രേമികളേയും ഭാരവാഹികള്‍ ക്ഷണിച്ചു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, വിര്‍ജീനിയ, ടൊറന്റോ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ടെക്‌സസ് എന്നിവടങ്ങളില്‍നിന്നുള്ള 25 പ്രഗത്ഭരായ ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ സോണി പോള്‍ (516 236 0146), സെക്രട്ടറി സ്‌കറിയ മത്തായി (917 208 1714), റോബി വര്‍ഗീസ് (516 717 9956), ജേക്കബ് ഏബ്രഹാം (516 244 5941), ചെറിയാന്‍ പെരുമാള്‍ (516 439 9087).

മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ഈ മത്സരങ്ങള്‍ അത്യന്തം ആവേശകരമായിരിക്കുമെന്നു കോര്‍ഡിനേറ്റര്‍ സോണി പോള്‍ അറിയിച്ചു.