എന്‍.വൈ.എം.സി നാലാമത് പാക്കേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 മുതല്‍ 4 വരെ

08:18am 02/7/2016
Newsimg1_40252438
ന്യൂയോര്‍ക്ക്: എന്‍.വൈ.എം.സിയുടെ ഭാഗമായ ന്യൂയോര്‍ക്ക് പാക്കേഴ്‌സിന്റെ നാലാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍ എന്‍.വൈ.സി കണ്ണിംങ്ഹാം ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടുന്നു. ഒമ്പതില്‍പ്പരം ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നു.

ഡോങ്ക്‌ളസ് എല്ലിമാന്‍ -റോബി വര്‍ഗീസ്, ഇന്റര്‍നാഷണല്‍ ക്യാപ്പിറ്റല്‍- സജി തോമസ് എന്നിവര്‍ പ്രധാന സ്‌പോണ്‍സര്‍മാരാകുന്ന മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ റോബി വര്‍ഗീസ് (516 717 9956), ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാലാജി (516 743 5825), വൈസ് പ്രസിഡന്റ് റജി ജോര്‍ജ് (732 670 3199), മാത്യു ഫിലിപ്പ് (ബിജു ) 631 220 4519, മനോജ് സാമുവേല്‍ (516 547 8427).