എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തി

12:14 pm 17/8/2016

സി.എസ് ചാക്കോ
Newsimg1_94488815
ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് 13-നു ശനിയാഴ്ച ന്യൂറോഷലിലുള്ള ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് വികാരി റവ സോണി ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ 2016-ലെ പിക്‌നിക്കിന് തുടക്കമായി.

ഇടവകയിലെ ഒട്ടുമുക്കാലും അംഗങ്ങള്‍ പങ്കെടുത്ത ഈ പിക്‌നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് കൂടുതല്‍ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പൊരിയുന്ന ചൂടിനെ വകവെയ്ക്കാതെ കൊച്ചു കുട്ടികളടക്കം കടന്നുവന്ന എല്ലാവരും മത്സരങ്ങളില്‍ പങ്കാളികളായി.

ഉച്ചഭക്ഷണത്തിന് ബാര്‍ബിക്യൂ കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണപാനീയങ്ങള്‍ ഒരുക്കിയിരുന്നു. ഈവര്‍ഷത്തെ പിക്‌നിക്കിന്റെ ഭക്ഷണക്രമീകരണങ്ങള്‍ക്ക് ഈപ്പന്‍ ജോസഫ്, തോമസ് ശാമുവേല്‍, ജോണ്‍ സി. മത്തായി, ജേക്കബ് മാത്യു എന്നിവര്‍ നേതൃത്വംകൊടുത്തു. കായിക മത്സരങ്ങള്‍ക്ക് ബഞ്ചമിന്‍ ജേക്കബ്, രേഷ്മ ജോസഫ്, സി.എസ് ചാക്കോ എന്നിവരും, സമ്മാനദാന പരിപാടിക്ക് ആന്‍സി ജോസഫ്, റബേക്ക ജോസഫ്, ഏലിയാമ്മ ചാക്കോ എന്നിവര്‍ നേതൃത്വം കൊടുത്തു.

ഇടവകയുടെ സുഹൃത്തുക്കളായ ധാരാളം പേര്‍ ഈ പിക്‌നിക്കില്‍ സംബന്ധിച്ചതുകൂടാതെ റവ. ഏബ്രഹാം കുരുവിളയും, ആന്‍ കൊച്ചമ്മയും ഈവര്‍ഷത്തെ പിക്‌നിക്കിലെ പ്രധാന അതിഥികളായിരുന്നു.

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്, റവ. ഏബ്രഹാം കുരുവിളയുടെ പ്രാര്‍ത്ഥനയോടും സോണി ഫിലിപ്പ് അച്ചന്റെ ആശീര്‍വാദത്തോടുംകൂടി പര്യവസാനിച്ചു. കടന്നുവന്ന എല്ലാവര്‍ക്കും റവ. സോണി ഫിലിപ്പ്, റവ. ഏബ്രഹാം കുരുവിള എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സി.എസ് ചാക്കോ (കണ്‍വീനര്‍) കടന്നുവന്ന എല്ലാവര്‍ക്കും ഇടവകയുടെ പേരിലുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു. സെക്രട്ടറി സി.എസ്. ചാക്കോ അറിയിച്ചതാണി­ത്.