എയ്ഡഡ് സ്‌കൂള്‍, കോളേജ് നിയമനങ്ങളില്‍ സംവരണം

12.35 PM 07-09-2016
list-kerala-private-aided-high-schools-thiruvananthapuram-district
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ കോളേജ് നിയമനങ്ങളില്‍ ,സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനും തീരുമാനമായി. ഈ മാസം 26നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലായിരിക്കും ബില്‍ അവതരിപ്പിക്കുക.
കിസാന്‍ കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ 400 രൂപയായിരുന്ന കര്‍ഷക പെന്‍ഷന്‍ 600ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഈ പെന്‍ഷന്‍ ഓണത്തിനു മുന്‍പ് വിതരണം ചെയും. കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് വിവരങ്ങള്‍.