എയർ ഇന്ത്യ വിമാനത്തിന്​ ബോംബ്​ ഭീഷണി

02:11 PM 20/09/2016
download (1)
കൊൽക്കത്ത: വിമാനത്തിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന്​ കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഒാടെയാണ്​ എയർ ഇന്ത്യയുടെ ചെക്​ ഇൻ കൗണ്ടറിൽ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്​. കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്ക്​ പോകുന്ന വിമാനം 9.30 ഒാടെ തകർക്കുമെന്നായിരുന്നു സ്​ത്രീ ശബ്​ദത്തിലുള്ള സന്ദേശം. ഭീഷണിയെ തുടർന്ന്​ വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സുരക്ഷാ പരിശോധനകൾക്കായി വിമാനം ​പ്രത്യേക ഏരിയയിലേക്ക്​ മാറ്റി.