എറണാകുളം ജനറൽ ആശുപത്രിയിൽ തീപിടിത്തം.

07:10 am 30/08/2016

images (5)
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഐ.സി.യുവിൽ തീപിടിത്തം. എയർ കണ്ടിഷനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം. വൈകീട്ട് 7.20നാണ് സംഭവം.
തീ പിടിച്ച ഉടൻ ഐ.സി.യുവിലുണ്ടായിരുന്ന 10 രോഗികളെ സർജിക്കൽ, കാത്ത് ലാബ്, മെഡിക്കൽ ഐ.സി.യുവിലേക്ക് മാറ്റി. രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.