എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍-67) ന്യൂയോര്‍ക്കില്‍ നിര്യാതയായി

10:02am 2/5/2016

ജോയിച്ചന്‍ പുതുക്കുളം
Obit_santhammateacher_picന്യൂയോര്‍ക്ക്: തിരുവല്ല നെടുമ്പ്രം വാണിയപ്പുരയ്ക്കല്‍ ഏബ്രഹാം ഈപ്പന്റെ (റിട്ടയേര്‍ഡ് ഡിവിഷണല്‍ എന്‍ജിനീയര്‍) ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍ – 67) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതയായി. രോഗാവസ്ഥയെ തുടര്‍ന്ന് ഏതാനും ദിവസമായി യൂണിവേഴ്‌സിറ്റി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവും ആദ്ധ്യാമിക മേഖലയിലെ നിറഞ്ഞ സാിധ്യവും മുന്‍നിര പ്രവര്‍ത്തകയുമായിരുു.

ലിബിനി ജോണ്‍ (Administrative Director Anti-Coagulation Unit in University Hospital), ഡോ. എബി ഈപ്പന്‍ (ദോഹ) എിവരാണ് മക്കള്‍. ജെ, ജോഷ്വാ എന്നിവര്‍ കൊച്ചുമക്കലാണ്.

മെയ് മൂാം തീയതി ചൊവ്വാഴ്ച വൈകുരേം 3 മണി മുതല്‍ 5 വരേയും, വൈകി’് 6 മുതല്‍ 9 വരേയും സെന്റ് മേരീസ് ദേവാലയത്തില്‍ പൊതുദര്‍ശനവും ശുശൂഷകളും ഉണ്ടായിരിക്കും. നാലാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് സംസ്‌കാര ശുശ്രൂഷകളും തുടര്‍് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

തിരുവല്ല മുളവേലില്‍ പരേതരായ എം.പി ചാക്കോയും, അമ്മ ചാക്കോയുമാണ് മാതാപിതാക്കള്‍. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നിരവധി സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചി’ുള്ള ശാന്തമ്മ ടീച്ചര്‍ ചാത്തങ്കരി ഗവമെന്റ് ഹൈസ്‌കൂളില്‍ നി് പ്രധാനാധ്യാപികയായാണ് വിരമിച്ചത്. മികച്ച അധ്യാപികയ്ക്കുള്ള 2003-ലെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയായി. അധ്യാപകവൃത്തിക്കൊപ്പം സാമൂഹ്യ-സാംസ്‌കാരിക-അധ്യാത്മിക മേഖലകളില്‍ തിളക്കമാര്‍ നേതൃത്വം നല്‍കിയ ശാന്തമ്മ ടീച്ചര്‍ മികച്ച അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുു. ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനം തലവടി ഡിസ്ട്രിക്ട് മാര്‍ത്തമറിയം സമാജം സെക്ര’റിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2003-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ടീച്ചര്‍ സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സജീവ അംഗമായിരുു. മാര്‍ത്തമറിയം വനിതാ സമാജത്തിനും, സഡേ സ്‌കൂള്‍, വി.ബി.എസ് പ്രവര്‍ത്തനങ്ങള്‍ക്കും ഉജ്വല നേതൃത്വം നല്‍കിയ ഏവരും സ്‌നേഹത്തോടെ വിളിച്ചിരു എലിസബത്ത് ടീച്ചര്‍ മലയാളം സ്‌കൂളിനും ചുക്കാന്‍ പിടിച്ചു.

ജോസഫ് ജോ (ബിജു) ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് എന്‍ജിനീയര്‍ പടനിലത്ത് കാര്‍ത്തികപ്പള്ളി, ഡോ. പ്രിന്‍സി എബി (ഡെന്റല്‍ കോളജി പി.ജി സ്റ്റുഡന്റ്, കൂര്‍ഗ്) പത്തനംതു’ തക്കക്കാട്ടില്‍ കുടുംബാംഗം എിവര്‍ ജാമാതാക്കളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ജോ (സെക്ര’റി) 718 347 1956), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917 854 3818), തോമസ് ജോര്‍ജ് (ഷാജി) 917 355 0830. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.