എലിസബത്ത് രാജ്ഞിക്ക് പിറന്നാള്‍ കേക്ക് തയ്യാറാക്കിയത് നാദിയ ഹുസൈന്‍

08:38am 24/4/2016

– ജോര്‍ജ് ജോണ്‍
Newsimg1_96285903
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ 90-ാം പിറന്നാള്‍ കേക്ക് തയ്യാറാക്കിയത് ബംഗ്ലാദേശ് വനിത നാദിയ ഹുസൈന്‍. ബെയ്ക്ക് ഓഫ് വിജയിയായ നാദിയ ഹുസൈനോട് ഈ ബെര്‍ത്ത്‌ഡേ കേക്ക് ഉണ്ടാക്കാന്‍ രാജ കുടുബം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 2015 ല്‍ ബി.ബി.സി. നടത്തിയ മത്സരമായിരുന്നു ഇംഗ്ലണ്ടിലെ ബെയ്ക്ക് ഓഫ് മത്സരം. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് 31 കാരിയായ ബംഗ്ലാദേശ് സ്വദേശി നാദിയ ഹുസൈന്‍ ആയിരുന്നു.

പരമ്പരാഗത കേക്ക് നിര്‍മ്മാണ രീതിയില്‍ തയ്യാറാക്കിയ ഓറഞ്ച് ഫ്‌ളേവര്‍ കേക്കില്‍ ഓറഞ്ച് പള്‍പ്പ്, ഓറഞ്ച് ബട്ടര്‍ക്രീം, തുടങ്ങിയവ ആയിരുന്നു പ്രധാന ചേരുവകള്‍. വിന്റര്‍കാസ്റ്റില്‍ ഗില്‍ഡ് ഹാളില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ നേരിട്ട് കേക്ക് രാജ്ഞിക്ക് സമ്മാനിക്കാനും, റാണിക്കൊപ്പം കേക്ക് മുറിക്കുവാനും നാദിയ ഹുസൈന് അവസരം ലഭിച്ചു. ഇത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഒരാള്‍ക്ക് കിട്ടിയ ആദ്യത്തെ അസുലഭ അവസരമായിരുന്നു.

Back