എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം

10:29am 08/7/2016
download (12)
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം. ഓരോ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ 1000 കോടി. നടപ്പുവര്‍ഷം 200 കോടി. അഞ്ചു വര്‍ഷം കൊണ്ട് 1000 സ്‌കൂള്‍.
ഹൈടെക് സ്‌കൂളുകളില്‍ എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തും. വൈദ്യുതികരണം നവീകരണം അടച്ചുറപ്പും സൃഷ്ടിക്കും. ഇതിനായി 500 കോടി. പഠനസാമഗ്രികള്‍ പൊതു സര്‍വറില്‍ രേഖപ്പെടുത്തി എല്ലാവര്‍ക്കും ലഭ്യമാക്കും. സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കറണ്ടി ആസ്ഥാന മന്ദിരം പണിയാന്‍ ഫണ്ട്.
സപെഷ്യല്‍ സ്‌കൂളുകളുടെ നവീകരണം, ധനഹായം, കുട്ടികള്‍ക്കുള്ള ധനസഹായം, പരിചരിക്കുന്നവര്‍ക്കും ധനഹായം നല്‍കും. സ്‌കൂളുകളെ ആര്‍ട്സ് സ്പോര്‍ട്സ് ഹബ്ബാക്കുന്നിതന് അഞ്ചു കോടി.