എല്‍സി സാമുവേല്‍ (ബേബികുട്ടി- 56) ന്യൂയോര്‍ക്കില്‍ നിര്യാതയായി

09:59am 03/7/2016

ഫിലിപ്പ് മാരേട്ട്

Newsimg1_78602606

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഗ്ലെന്‍ഓക്‌സില്‍ താമസിക്കുന്ന (255-57, 75th Ave, Glen Oaks, NY 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ
ഭാര്യ എല്‍സി സാമുവേല്‍ (ബേബികുട്ടി- 56, ജൂലൈ ഒന്നിന് ന്യുയോര്‍ക്കില്‍ നിര്യാതയായി.

1998-­ല്‍ അമേരിക്കയിലേക്ക് കുടിയേറിയ എല്‍സി രണ്ടായിരം മുതല്‍ ചorth Shore Hospital, Manhasset- ­ല്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ജോസഫ്­ ഏലിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവളായ എല്‍സി കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെപറമ്പില്‍) കുടുംബാംഗമാണ്. പുതുപ്പള്ളി ബ്രദ്രന്‍ അസംബ്‌ളി അംഗമായിരുന്ന ഇവര്‍ അമേരിക്കയില്‍ കുടിയേറിയതു മുതല്‍ ഹെംപ്സ്റ്റഡിലുള്ള ബ്രെദ്രന്‍ അസംബ്‌ളിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

ജൂലൈ അഞ്ചിന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍ (Park Funeral Home, 2175 Jericho Turnpike, Garden Ctiy, NY 11004) വച്ചു വേക്ക് സര്‍വീസും ആറിന് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 10.30 വരെ സംസ്കാര ശുശ്രൂഷകളും നടത്തുന്നതായിരിക്കും. ബ്രദര്‍ സജീവ് വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

സഹോദരങ്ങള്‍: കെ. ജെ. ആണ്ട്രൂസ്, മറിയാമ്മ മനു (യൂഎസ് എ), കെ. ജെ. മാത്യൂസ് (മഹാരാഷ്ട്ര), കെ. ജെ. ജോയ്, മോളി മാത്യൂ (ഛത്തീസ്ഗഡ്)

കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 810 5078.

ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.