എഴു­ത്തു­കാര്‍ ദാര്‍ശ­നിക ബോധ­മു­ള്ള­വ­രാ­ക­ണം: സ്പീക്കര്‍ ശ്രീരാ­മ­കൃ­ഷ്ണന്‍

11:35am 3/8/2016

Newsimg1_16765904
കായം­കുളം : കറ്റാനം പോപ്പ് പയസ് തക ഹയര്‍ സെക്കന്ററി സ്കൂളില്‍ എംഎല്‍എ പ്രതി­ഭാ­ഹരിയുടെ അദ്ധ്യ­ക്ഷ­ത­യില്‍ കൂടിയ സമ്മേ­ള­ന­ത്തില്‍ കേരള നിയ­മ­സഭാ സ്പീക്കര്‍ ശ്രീരാ­മ­കൃ­ഷ്ണന്‍ വിദ്യാ­രംഗം കലാ­സാ­ഹി­ത്യ­വേ­ദി­യുടെ ഉദ്ഘാ­ട­നവും സാഹി­ത്യ­ത്തിലെ ബഹു­മുഖ പ്രതിഭ കാരൂര്‍സോ­മന്റെ ഭാഷാ ഇന്‍സ്റ്റി­ട്യൂട്ട് പ്രസി­ദ്ധീ­ക­രിച്ച “ഫ്രാന്‍സ് ചരിത്ര ഗ്രന്ഥം കാല്‍പ­നി­ക­ത­യുടെ കവാടം’ പ്രമുഖ നാട­ക­കൃത്ത് ഫ്രാന്‍സിസ് ടി മാവേ­ലി­ക്ക­രയ്ക്കും മാതൃ­ഭൂമി പ്രസി­ദ്ധീ­ക­രിച്ച “സ്‌പെയിന്‍ യാത്രാ­വി­വ­ര­ണം കാള­പ്പോ­രിന്റെ നാട്’ കേരള ഭാഷാ ഇന്‍സ്റ്റി­റ്റിയൂട്ട് ഡയ­റ­ക്ടര്‍ ഡോ. എം. ആര്‍ തമ്പാ­നും, മീഡിയാ ഹൗസ് പ്രസി­ദ്ധീ­ക­രിച്ച “ട്രാവല്‍ ആന്റ് ഹോസ്പി­റ്റാ­ലിറ്റി’ ശ്രീമതി പ്രതി­ഭാ­ഹ­രിയ്ക്കും നല്കി പ്രകാ­ശനം ചെയ്തു.
വായ­ന­യെന്നും ഒരു അസാ­ധാ­രണ അനു­ഭൂ­തി­യാണ് നല്‍കു­ന്ന­തെന്നും നല്ല സാഹിത്യ സൃഷ്ടി­കള്‍ നമ്മെ ഒരു അത്ഭു­ത­ലോ­ക­ത്തേയ്ക്ക് കൂട്ടി­ക്കൊണ്ടു പോകു­മെ­ന്നും, ദാര്‍ശ­നിക ബോധ­മുള്ള സാഹി­ത്യ­കാ­ര­ന്മാര്‍, കവി­കള്‍ സാമൂഹ്യ ജീര്‍ണ്ണ­ത­കള്‍ക്കെ­തിരെ എന്നും കല­ഹി­ക്കു­ന്ന­വരും സാമൂ­ഹ്യ­പ­രി­വര്‍ത്ത­ന­ത്തി­നായി എഴു­തു­ന്ന­വ­രു­മാ­ണ്. കാരൂര്‍ സോമന്റെ കൃതി­കള്‍ സര്‍ഗ്ഗാ­ത്മ­ക­മാ­യി­ത്തന്നെ വിശാ­ല­മാ­യൊരു ലോക­ത്തേക്ക് നമ്മെ നയി­ക്കു­ന്നു­ണ്ട്. വിക­സിക രാജ്യ­ങ്ങളെ കൂടു­ത­ല­ടു­ത്ത­റി­യാന്‍ ഇതു­പോ­ലെ­യുള്ള ഗ്രന്ഥ­ങ്ങള്‍ സഹാ­യ­ക­മാണ്. അവ­രുടെ സേവ­ന­ങ്ങളെ നമ്മള്‍ ചുരുക്കി കള­യ­രു­ത്. നമ്മുടെ എസ്.­കെ. പൊറ്റ­ക്കാടും ഇതു­പോലെ അനുഭവങ്ങ­ളി­ലൂടെ, ചരി­ത്ര­ത്തി­ലൂടെ കട­ന്നു­പോയ മഹദ്‌വ്യക്തി­യാ­യി­രു­ന്നു­വെന്ന് ശ്രീരാ­മ­കൃ­ഷ്ണന്‍ അഭി­പ്രായപ്പെ­ട്ടു.

വായന മനു­ഷ്യനെ ദൃഢവും വിശാ­ല­വു­മായ ഒരു ലോക­ത്തേ­യ്ക്കാണ് നയി­ക്കുന്നതെന്നത്. അറിവ് മനു­ഷ്യനെ മനു­ഷ്യ­നാക്കി മാറ്റു­ന്നു. അറിവ് ലഭി­ച്ച­വര്‍ ഇരു­ട്ടില്‍ പോലും വെളിച്ചം കാണു­ന്ന­വ­രാ­ണെന്നും സ്വദേ­ശ­-­വി­ദേശ മല­യാ­ളി­ വായ­ന­ക്കാര്‍ക്ക് കാരൂര്‍ ഒരി­ഭി­മാ­ന­മാ­ണെന്നും എം.­എല്‍എ പ്രതി­ഭാ­ഹരി, ഡോ. എം. ആര്‍ തമ്പാന്‍, ഫ്രാന്‍സിസ് ടി. മാവേ­ലി­ക്ക­രയും അഭി­പ്രാ­യ­പ്പെ­ട്ടു. മറ്റുള്ള എഴു­ത്തു­കാ­രെ­പ്പോലെ കാശ് മുടക്കി പുസ്ത­ക­മി­റക്കി മന്ത്രി­മാ­രെ­ക്കൊണ്ട് പ്രകാ­ശനം ചെയ്യിച്ച് മാധ്യ­മ­ങ്ങ­ളുടെ പ്രശംസ നേടുന്ന സാഹി­ത്യ­കാ­ര­നല്ല കാരൂര്‍ . മറി­ച്ച്, കേര­ള­ത്തിലെ പ്രമുഖ പ്രസാ­ദ­ക­രാണ് അദ്ദേ­ഹ­ത്തി­ന്റേത് . നാല്‍പ­ത്തി­യഞ്ച് കൃതി­കള്‍ പ്രസി­ദ്ധീ­ക­രി­ച്ചി­ട്ടു­ള്ളത് സാധാ­രണ എഴു­ത്തു­കാര്‍ നമുക്ക് നല്കി­യി­ട്ടു­ള്ളത് മുന്നില്‍ കാണുന്ന മനു­ഷ്യാ­നു­ഭ­വ­ങ്ങ­ളാ­ണ്. എന്നാല്‍ കാരൂര്‍ ആകട്ടെ നാടകം, നോവല്‍, കഥ, കവി­ത, ലേഖ­നം, യാത്രാ­വി­വ­ര­ണം, ചരി­ത്രം, ജീവ­ച­രി­ത്രം, ബാല­നോ­വല്‍, ഇംഗ്ലീഷ് നോവല്‍, ശാസ്ത്ര സാങ്കേ­തി­കം, കായികം, ടൂറ­ിസം മേഖ­ല­ക­ളില്‍ സ്വദേശ വിദേശ ജീവി­ത­ങ്ങളെ സമ­ഗ്ര­മായിട്ടാണ് മല­യാ­ളിക്ക് സമ്മാ­നി­ക്കു­ന്ന­ത്. ഗള്‍ഫില്‍നി­ന്നുള്ള അദ്ദേ­ഹ­ത്തിന്റെ ആദ്യ സംഗീത നാടകം “കട­ലി­ന­ക്കരെ എംബ­സ്സി­സ്കൂള്‍’ അതിന്റെ ഏക ഉദാ­ഹ­ര­ണ­മാ­ണ്. ലോക­ത്തിന്റെ അറിവും സംസ്കാ­രവും പഴ­മയും പുതു­മയും മല­യാള ഭാഷയ്ക്ക് ഇതു­പോലെ നല്കി­യി­ട്ടു­ള്ള­വര്‍ ചുരു­ക്ക­മാ­ണ്. മാതൃ­ഭൂമിയിറ­ക്കിയ സ്‌പെയിന്‍ – യാത്രാ­വി­വ­ര­ണം, കാള­പ്പോ­രിന്റെ നാട്, ഭാഷാ ഇന്‍സ്റ്റി­റ്റിയൂട്ട് ഇറ­ക്കിയ ഫ്രാന്‍സിന്റെ ചരിത്ര പഠന പുസ്ത­ക­മ­ട­ക്ക­മുള്ള കാരൂ­രിന്റെ പുസ്ത­ക­ങ്ങള്‍ മല­യാള ഭാഷ­യുടെ രൂപ­ത്തിലും ഭാവ­ത്തിലും അത്യാ­ധു­നി­ക­ത­യുടെ ഭാവു­ക­ത്വ­മാണ് നല്കു­ന്ന­ത്. അതി­നാല്‍തന്നെ കാരൂര്‍ സോമന്‍ മല­യാള ഭാഷ­യുടെ സ്വകാര്യ സ്വത്താ­ണെന്നും ചുന­ക്കര ജനാര്‍ദ്ദ­നന്‍ നായര്‍ പറ­ഞ്ഞു. പുസ്ത­ക­ങ്ങള്‍ സ്കൂള്‍ അദ്ധ്യാ­പ­കന്‍ വര്‍ഗ്ഗീസ് സദ­സ്സിന് പരി­ച­യ­പ്പെ­ടു­ത്തി. ജഗ­ദീസ് കരി­മു­ള­യ്ക്കല്‍ കാരൂ­രിന്റെ കവിത ആല­പി­ച്ചു. അഡ്വ. മുജീബ് റഹ്മാന്‍, ശ്രീമതി ഡെയ്‌സി എസ്, എം.പ്രസ­ന്നന്‍ എന്നി­വര്‍ ആശംസാ പ്രസംഗം നട­ത്തി. “ഒരു കുട്ടി ഒരു പുസ്തകം’ എന്ന പദ്ധ­തി­യുടെ ഭാഗ­മായി സ്കൂള്‍ ലൈബ്ര­റി­യി­ലേക്ക് മല­യാള ഭാഷയ്ക്ക് പുത്ത­ന­റി­വു­കള്‍ നല്കുന്ന കാരൂര്‍ സോമന്റെ പുതിയ പുസ്ത­ക­ങ്ങള്‍ സംഭാ­വ­ന­യായി നല്കി. ഹെഡ്മാ­സ്റ്റര്‍ രാജു പി വര്‍ഗ്ഗീസ് സ്വാഗ­തവും സിസ്റ്റര്‍ നിഷ്ഠ നന്ദിയും രേഖ­പ്പെ­ടു­ത്തി.

സ്‌നേഹ­പൂര്‍വ്വം
രാജു പി. വര്‍ഗ്ഗീസ്