എസ്ബിടിക്ക് 743 കോടി രൂപ നഷ്ടം

01.43 AM 27-07-2016
SBT

എസ്ബിടിക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 743 കോടി രൂപ നഷ്ടം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ പ്രവര്‍ത്തനഫലം ബാങ്ക് പുറത്തുവിട്ടു. കിട്ടാക്കടത്തിനുള്ള നീക്കിയിരുപ്പ് കൂടിയതാണു നഷ്ടത്തിനു കാരണം.
1170 കോടി രൂപയാണ് ഈയിനത്തില്‍ നീക്കിവച്ചിരിക്കുന്നത്. മുന്‍ പാദത്തില്‍ ഇത് 533 കോടി രൂപ ആയിരുന്നു.
ബാങ്കുകളുടെ കിട്ടാക്കടം കൂടി ബാലന്‍സ് ഷീറ്റില്‍ കാണിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്, നഷ്ടത്തിന്റെ കണക്ക് പെരുകിയത്.