എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

06:03pm 18//4/2016

ജോയിച്ചന്‍ പുതുക്കുളം
SMCC_pic1
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിന്റെ അല്‍ഫോന്‍സാ ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടേയും, ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടേയും 2016- 17 -ലെ അംഗങ്ങള്‍ ചുമതലയേറ്റു.

സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, നാഷണല്‍ ഡയറക്ടറും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ പ്രൊക്യുറേറ്ററും, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറുമായ ഫാ. പോള്‍ ചാലിശേരി എന്നിവരും സന്നിഹിതരായിരുന്നു.

അന്‍ഷു ജോയിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റും, നാഷണല്‍ ജോയിന്റ് ട്രഷററുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതം ആശംസിച്ചു. സിജില്‍ പാലയ്ക്കലോടിയായിരുന്നു എം.സിയായി പ്രവര്‍ത്തിച്ചത്.

എസ്.എം.സി.സി പ്രസിഡന്റ് ബോസ് കുര്യന്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഉദ്ഘാടന സന്ദേശത്തില്‍ അത്മായര്‍ക്ക് സഭയിലുള്ള പ്രാതിനിധ്യം, പങ്കാളിത്തം എന്നിവയെക്കുറിച്ച് പറയുകയുണ്ടായി. എസ്.എം.സി.സി ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും, നമ്മുടെ പള്ളികളിലും മിഷനുകളിലും എസ്.എം.സി.സിയുടെ സേവനങ്ങള്‍ വിലപ്പെട്ടതാണെന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി.

മാര്‍ ജോയി ആലപ്പാട്ടും വളരെ ഹൃദ്യമായ ഭാഷയില്‍ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കരുണയും സ്‌നേഹവും ഉണ്ടാകണമെന്നു പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അത്മായരുടെ നേതൃത്വത്തിലുള്ള സംഘടനകളുടെ വിജയാത്മകമായ പ്രവര്‍ത്തനങ്ങളെപ്പറ്റി പിതാവ് വിശദീകരിച്ചു. ഫാ. പോള്‍ ചാലിശേരി അച്ചനും പുതിയ ഭരണസമിതിയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.

എസ്.എം.സി.സി ഡയറക്ടറും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും പുതിയ ഭരണസമിതിയ്ക്ക് എല്ലാവിധ ന•കളും പ്രാര്‍ത്ഥനകളും ആശംസിച്ചു. എസ്.എം.സി.സിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും ചുമതലയൊഴിയുന്ന അഗസ്റ്റിനച്ചന് നന്ദിയുടേയും സന്തോഷത്തിന്റേയും സൂചകമായി പ്രശംസാഫലകം നല്‍കി ആദരിച്ചു.

2016- 17 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം തിരി തെളിയിച്ചുകൊണ്ട് അഭിവന്ദ്യ പിതാക്ക•ാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സും നിര്‍വഹിച്ചു.

എസ്.എം.സി.സിയുടെ വിദ്യാഭ്യാസ സഹായനിധിക്ക് ‘ഋമരവ ീില ഠലമരവ ീില’ എന്ന പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ സെക്രട്ടറി സിജില്‍ പാലയ്ക്കലോടി വിശദീകരിച്ചു. മാത്യു തോയലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സീനിയേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനശൈലിയും രേഖകളും ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ സദസില്‍ വിശദീകരിച്ചു.

എസ്.എം.സി.സിയുടെ ഡയറക്ടറായി ചുമതലയേല്‍ക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിന് എല്ലാവിധ ആശംസകളും നേര്‍ന്നു.

നാഷണല്‍ കമ്മിറ്റി അംഗങ്ങളായ മാത്യു കൊച്ചുപുരയ്ക്കല്‍, അരുണ്‍ ദാസ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി കൈലാത്ത്, എല്‍സി വിതയത്തില്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഷിക്കാഗോ ചാപ്റ്റര്‍ കമ്മിറ്റി അംഗങ്ങളായ റോയി നെടുങ്ങോട്ടില്‍, ആന്റോ കവലയ്ക്കല്‍, ജയിംസ് ഓലിക്കര, ജേക്കബ് കുര്യന്‍, ഷിബു അഗസ്റ്റിന്‍ എന്നിവരുടെ സേവനം പ്രശംസനീയമാണ്. നാഷണല്‍ വൈസ് പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് നന്ദിപ്രകാശനം നടത്തി. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണ്ത്.