11:24am 03/3/2016
മയാമി: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോഗ്രസ് (എസ്.എം.സി.സി.) ഫ്‌ളോറിഡ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനോ ചാപ്റ്ററിന്റെ 2016- 2017 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികള്‍ സ്ഥാനമേറ്റു.
ദേശീയതലത്തിലും, രൂപതാതലത്തിലും, ഇടവകതലത്തിലും നിരവധി മാതൃകാപരവും, സല്‍ക്കര്‍മ്മകരവുമായ പരിപാടികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച അത്മായ നേതൃത്വമാണ് ഫ്‌ളോറിഡ ചാപ്റ്ററിനുള്ളതെ് കോറല്‍ സ്പ്രിംങ്ങ്‌സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ വികാരിയും, എസ്.എം.സി.സി.ഫ്‌ളോറിഡ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ.ഫാ.കുര്യാക്കോസ് കുമ്പക്കീല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എസ്.എം.സി.സി.ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാ’ിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിുള്ള തൊണ്ണൂറിലധികം പേരുടെ 12 ദിവസത്തെ എക്യുമേനിക്കല്‍ ഹോളിലാന്‍ഡ് തീര്‍ത്ഥാടനവും, രണ്ടായിരത്തി പതിനഞ്ചിലെ ക്രിസ്തുമസ് ദിനത്തില്‍ മാര്‍ ജോയി ആലപ്പാ’് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ബ്രോവാര്‍ഡ് കൗണ്ടി ജയിലിലെ തടവുകാര്‍ക്കായി ജയിലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും തുടര്‍് എസ്.എം.സി.സി.ഫ്‌ളോറിഡ ഒരുക്കിയ ക്രിസ്തുമസ് ലഞ്ചും മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഏതാനും ചിലതു മാത്രമാണെ് പുതിയതായി സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് സാജു വടക്കേല്‍ ഓര്‍മ്മിപ്പിച്ചു.
പ്രസിഡന്റായി സാജു വടക്കേല്‍ വൈസ് പ്രസിഡന്റുമാരായി മാത്യൂ പൂവന്‍, അനൂപ് പ്ലാത്തോട്ടം, സെക്രട്ടറി റോബിന്‍ ആന്റണി, ജോയിന്റ് സെക്രട്ടറി ജിമ്മി ജോസ്, ട്രഷറര്‍ മനോജ് എബ്രഹാം, ജോയിന്റ് ട്രഷറര്‍ വിജി നാഗനൂലില്‍ കമ്മിറ്റി അംഗങ്ങളായി ജോസ് വാടപ്പറമ്പില്‍, ഷിബു ജോസഫ്, ബാബു കല്ലിടുക്കില്‍, പീറ്റോ സെബാസ്റ്റ്യന്‍, ഷിബു ജോസപ്, ജോര്‍ജ്ജ് വെല്‍സ്, ജോജി ജോ, ജയിസ ജോസഫ്, ഷാജന്‍ കുറുപ്പ് മഠം, ഡേവിസ് വര്‍ഗീസ്, സാജു ജോസഫ്, ജസ്സി പാറത്തുണ്ടില്‍, ഡിക്‌സി ഷാനു, ഷിബി ജോര്‍ജ്, ജാന്‍സി ഷാര്‍ലറ്റ് എന്നിവരും എക്‌സ് ഒഫീഷ്യോ ആയി ജോയി കുറ്റിയാനിയും, നാഷണല്‍ കമ്മിറ്റി പ്രതിനിധികളുമായി സേവി മാത്യൂ, സജി സക്കറിയാസ്, ജോസ് സെബാസ്റ്റ്യന്‍ എിവരും എസ്.എം.സി.സി ഭാരവാഹികളായി സ്ഥാനമേറ്റെടുത്തു.
അടുത്ത രണ്ടുവര്‍ഷത്തെ കര്‍മ്മനിരതമായ പരിപാടികള്‍ക്ക് രൂപരേഖ തയ്യാറായെ് സെക്ര’റി റോബിന്‍ ആന്റണിയും, ട്രഷറര്‍ മനോജ് എബ്രഹാമും അറിയിച്ചു.
മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ എസ്.എം.സി.സി.ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയും, യൂറോപ്പിലെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളും. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ആത്മീയ ഉണര്‍വ്വും, ഉത്തേജനവും നല്‍കുു. ‘ഹെവന്‍ലി യൂറോപ്പ്’ എ് പേരിട്ടിരിക്കു 15 ദിവസത്തെ ഈ എക്യുമേനിക്കല്‍ തീര്‍ത്ഥാടനം ജൂലൈ 26 മുതല്‍ ആഗസ്റ്റ് പതിനഞ്ചുവരെ ദിവസങ്ങളിലാണ് നടത്തുത്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഏവര്‍ക്കും സ്വാഗതം.
പാവങ്ങളുടെ പക്ഷം ചേര്‍് കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളോടൊപ്പം ജയില്‍ തടവുകാരെ സന്ദര്‍ശിക്കുതിനും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും, കോളേജ് അഡ്മിഷന്‍ നടപടികളെക്കുറിച്ച് അറിവ് പകരുതിനായി അഡ്മിഷന്‍ ഗൈഡന്‍സ് സെമിനാറും നടത്തുു. ഈ വര്‍ഷം ‘ഡ് ഡൊണേഷന്‍ െ്രെഡവും നടത്തും. ‘വീട്ടില്‍ ഒരു കൃഷിത്തോട്ടം’ എ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍മെയ് മാസങ്ങളില്‍ പച്ചക്കറിതൈ വിതരണവും നടത്തുു.
ബ്രോവാര്‍ഡ് ഔട്ട്‌റീച്ച് സെന്ററുമായി ചേര്‍് അനാഥരായവര്‍ക്ക് ഭക്ഷണവും, വസ്ത്രവും നല്‍കുതിനുള്ള ക്രമീകരണവും പൂര്‍ത്തിയായി വരുതായി സെക്ര’റി അറിയിച്ചു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.