എസ്.ബി. അലുംമ്‌നിയുടെ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായുള്ള സൗദഹൃദസംഗമം സെപ്റ്റംബര്‍ 18-ന്

06:30 pm 14/9/2016

– ആന്റണി ഫ്രാന്‍സീസ് വടക്കേവീട്
Newsimg1_98717777
ഷിക്കാഗോ: എസ്.ബി അലുംമ്‌നി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ അച്ചനുമായുള്ള ഒരു സൗഹൃദസംഗമം എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുമായി ബിജി കൊല്ലാപുരത്തിന്റെ വസതിയില്‍ (8436, Morton Ave., Morton Grove, IL 60053) സെപ്റ്റംബര്‍ 18­-ന് ഞായറാഴ്ച വൈകിട്ട് 6.30-ന് കൂടുന്നതാണ്.

ബഹു. മഠത്തിപ്പറമ്പിലച്ചന്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ വന്നിട്ടുണ്ട്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എസ്.ബി അലുംമ്‌നി അംഗങ്ങളേയും കുടുംബ സമേതം ബഹു. മഠത്തിപ്പറമ്പിലച്ചനുമായി സൗഹൃദം പങ്കിടുന്നതിനായി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു.

എല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിച്ച് എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു അഗസ്റ്റിന്‍ (847 858 0473), ആന്റണി ഫ്രാന്‍സീസ് (847 219 4897), ജയിംസ് ഓലിക്കര (630 781 1278), ബിജി കൊല്ലാപുരം (847 691 2560).