എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

01.57 AM 12/11/2016
SB_assumption_pic1
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഒരുദശാബ്ദക്കാലമായി നല്‍കി വരുന്ന ഹൈസ്‌കൂള്‍ അക്കാഡമിക് എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷാര്‍ത്ഥികള്‍ 2016ല്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്.
ഹൈസ്‌കൂള്‍ തലത്തില്‍ മികവു പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നല്‍കുന്ന പുരസ്‌കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. പാഠ്യവിഷയങ്ങളിലെ ജി.പി.എ, എ.സി.റ്റി സ്‌കോറുകള്‍, പഠ്യേതര വിഷയങ്ങളിലെ മികവുകള്‍, അപേക്ഷാര്‍ത്ഥികളുടെ മാതാപിതാക്കളുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നീ പ്രക്രിയയിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. സംഘടനയിലെ വിദഗ്ധ മൂന്നംഗ സബ് കമ്മിറ്റിയാണ് ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കുന്നത്. നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നവര്‍ക്കുവേണ്ടി മാത്രമായിരിക്കും പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
വിജയികള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തിപത്രവും സംഘടനാ രക്ഷാധികാരി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ ജൂബിലി സ്മാരക പ്രശസ്തിപത്രത്തോടുകൂടിയ പുരസ്‌കാരവും സമ്മാനമായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (shajijoseph65@yahoo.com), ഷീബ ഫ്രാന്‍സ് (franisantony8216@sbcglobal.com), ജോളി കുഞ്ചെറിയ (jollykuncheria@yahoo.com). പി.ആര്‍.ഒ. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.