11.56 PM 17-05-2016
എസ് ബി ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് ബി ഇ എ-എഐബി ഇ എ ആഹ്വാനപ്രകാരം 20 ന് ജീവനക്കാര്‍ പണിമുടക്കും.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.ഇന്നലെ മുംബൈയില്‍ ചേര്‍ന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ വര്‍ക്ക് മെന്‍ ഡയറക്ടര്‍മാരുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെയും എതിര്‍പ്പ് വകവെയ്ക്കാതെ എസ് ബി ഐ യുമായി ലയിപ്പിക്കാനെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് എഐബി ഇഎ ആവശ്യപ്പെട്ടെങ്കിലും എസ് ബി ഐ ഏകാധിപത്യപരമായ തീരുമാനം സ്വീകരിക്കുകയായിരുന്നു.അസോസിയേറ്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകളിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം എസ് ബി ഐ അടിച്ചേല്‍പ്പിക്കുകയാണ്.ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ബഹുജനങ്ങളുടെയും പിന്തുണ എഐബിഇഎ സംസ്ഥാനജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ ആവശ്യപ്പെട്ടു.