11:21 AM 28/06/2016
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ) ഉദ്യോഗസ്ഥനായ തൻസീൽ അഹ്മദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മുനീർ പിടിയിൽ. ഉത്തർപ്രദേശ് പ്രത്യേക ദൗത്യസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ മൂന്നിനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്സീൽ അഹ്മദ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ജന്മനാടായ ഉത്തര്‍ പ്രദേശിലെ ബിജ്നോറില് ഭാര്യക്കും മക്കൾക്കുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോഴാണ് സംഘം തൻസീൽ അഹ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബി.എസ്.എഫ്) ഉദ്യോഗസ്ഥനായിരുന്ന തന്സീല് ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയില്‍ ജോലിചെയ്യുകയായിരുന്നു. പത്താൻകോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എൻ.ഐ എ സംഘത്തിൽ അംഗമായിരുന്നു.