എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

09;11 am 12/09/2016
images (7)
തിരുവനന്തപുരം: തുടര്‍ച്ചയായ അവധികള്‍മൂലം എ.ടി.എമ്മുകളില്‍ പണമില്ലാതാവുന്ന സാഹചര്യത്തില്‍ അവയില്‍ പണം നിക്ഷേപിക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഓണം-ബക്രീദ് ആഘോഷങ്ങളില്‍ ജനം പണമെടുക്കാനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സമിതി അതത് ബാങ്കുകളുടെ കണ്‍ട്രോളിങ് ഓഫിസര്‍മാരോട് എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ നിര്‍ദേശിച്ചിട്ടിട്ടുണ്ട്.