ഏറ്റുമാനൂര്‍ റോട്ടറി ക്ല്ബ്ബ് അംഗങ്ങള്‍ക്ക് ഡാളസ്സില്‍ ഊഷ്മള സ്വീകരണം

04:15 pm 6/11/2016

– പി. പി. ചെറിയാന്‍
unnamed

മക്കനി (ഡാളസ്): ഏറ്റുമാനൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന റൊട്ടേറിയന്‍സിന് ഡാളസ് മക്കിനി റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കി.മക്കനി റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ് തിയോഫിന്‍ ചാമക്കാലയുടെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന് സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് ഡാനി കിസ്റ്റര്‍ അംഗങ്ങളെ സ്വാഗതം ചെയ്തു.

തിയോഫിന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളെ പരിചയപ്പെടുത്തി.സെന്റ് ജോസഫ്‌സ് സിസ്‌റ്റേഴ്‌സിന്റെ കൈപ്പുഴയിലുള്ള സെന്റ് തോമസ് അഭയ കേന്ദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു റോട്ടറി ക്ലബ്ബുകളും സഹകരിച്ചു ധനസഹായം ചെയ്യുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് തിയോഫിന്‍ പറഞ്ഞു.റോട്ടറി ക്ലബ്ബ് കീഴ്‌വഴക്കമനുസരിച്ച് ഇരു ക്ലബ്ബുകളും പരസ്പരം ഫഌഗുകള്‍ കൈമാറി മക്കനി ക്ലബ്ബ് നല്‍കിയ സ്വീകരണത്തിന് സണ്ണി ചിറയില്‍ നന്ദ്ി പറഞ്ഞു. ഭാവിയില്‍ ഇരു ക്ലബ്ബുകളും സഹകരിച്ചു ഇന്ത്യയില്‍ ഹുമേനിറ്റേയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് ഡാനി കിസ്റ്റര്‍ പറഞ്ഞു.നോര്‍ത്ത് ടെക്‌സസ്സിലെ പ്രമുഖ വ്യവസായികളായ ബോബ് ആന്റ് ബാര്‍ബ ടോംസ് തയ്യാറാക്കിയ ഡിന്നറില്‍ അംഗങ്ങള്‍ പങ്കെടുത്തു. ഇന്ത്യയിലെ റോട്ടറി ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ കുറിച്ചു കൂടുതല്‍ പഠിക്കുന്നതിന് സന്ദര്‍ശനം ന്ടത്തുമെന്ന് മക്കനി ക്ലബ്ബ് പ്രസിഡന്റ് അറിയിച്ചു.