ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകും : ലാലി കളപ്പുരയ്ക്കല്‍

09.16 PM 15-06-2016
LALY_1

ജോയിച്ചന്‍ പുതുക്കുളം

അമേരിക്കന്‍ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ സാന്നിധ്യം പലപ്പോഴും നാമമാത്രമായി ചുരുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷെ സാംസ്‌കാരിക സംഘടനകളുടെ വരവോടെ ഇതിനൊരു മാറ്റം ഉണ്ടായി. വനിതകള്‍ സജീവമായി ഇത്തരം സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. എന്നാല്‍ നേതൃത്വത്തിന്റെ മുഖ്യ ധാരകളില്‍ പലപ്പോഴും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കന്‍ മലയാളികളുടെ ചിന്താമണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സംഘടനയാണ് ഫോമാ. അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച ഫോമാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് മാറ്റിനിര്‍ത്തുവാനാവാത്ത തരത്തില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.എന്നാല്‍ സംഘടനയുടെ വളര്‍ച്ചയ്‌ക്കൊപ്പം അധികാരത്തിനു വേണ്ടിയുള്ള മത്സരവും എല്ലാ സംഘടനയിലും ഉള്ളത് പോലെ ഫോമയിലും കടന്നു വന്നു. അത് ആരോഗ്യകരമായിഇന്ന് വരെ മുന്നോട്ടു പോകുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഇപ്പോള്‍ അല്പം ആശങ്കയിലുമാണ്. ഈ സാഹചര്യത്തില്‍ പുതിയ ഫോമാ നേതൃത്വത്തിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന ഫോമയുടെ പുഞ്ചിരിക്കുന്ന മുഖം ലാലി കളപ്പുരയ്ക്കല്‍, ബിജു കൊട്ടാരക്കരയോട് സംസാരിക്കുന്നു.

അമേരിക്കന്‍ മലയാളി സംഘടനകളില്‍ പുതിയതായി രൂപം കൊണ്ട ഫോമയ്ക്ക് മികച്ച ജനപ്രീതി ലഭിക്കാന്‍ കാരണം പുതിയ മുഖങ്ങളുടെ വരവാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍എന്തുകൊണ്ട്?

ഫോമാഒരു പുതിയ സംഘടന അല്ല. കഴിഞ്ഞ ഒരു ദശാബ്ദമായി അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന ഏതാണ്ട് 65 അംഗ സംഘടനകളുടെ ഒരു ദേശീയ സംഘടനയാണ് ഫോമാ.ഫോമായ്ക്ക്ജനപ്രീതി ലഭിക്കാന്‍ കാരണം പുതിയ മുഖങ്ങളുടെ വരവാണെന്ന് എനിക്ക് ഒട്ടുംതോന്നിയിട്ടില്ല. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സമ്മിശ്രമായപ്രവര്‍ത്തിനത്തിന്റെ പരിണിത ഫലമാണ് ഫോമാ എന്ന ദേശീയ സംഘടന. അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെസ്വന്തമായ കയ്യൊപ്പ് പതിപ്പിച്ച ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, ജോണ്‍ റ്റൈറ്റസ്, ജോണ്‍ സി വര്‍ഗീസ്, ബേബി ഉരാളില്‍, ബിനോയ് തോമസ്, ജോര്‍ജ് മാത്യു, ഗ്ലാഡ്‌സന്‍വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പകര്ന്നു കൊടുത്ത ദീപശിഖ ഇപ്പോഴിതാ ആനന്ദന്‍ നിരവേല്‍, ഷാജി വര്‍ഗീസ് ടീമിലേക്ക് കൈമാറിയിരിക്കുകയാണ്. ഇവരുടെയും മുന്‍കാല ഫോമാ ഭാരവാഹികളുടെയും നിസ്വാര്‍ഥമായ പ്രവര്‍ത്തനമാണ് ഈ സംഘടന ഈ നിലയില്‍ എത്താന്‍ കാരണം. എന്നാല്‍ ചെറുപ്പക്കാരുടെ വരവ് ഫോമയെ ശകതിപ്പെടുത്തുന്നു. അത് വളരെ സത്യവുമാണ്. പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടാകണം. എങ്കിലെ സംഘടന വളരുകയുള്ളൂ. പക്ഷെ പഴയ തലമുറയെ അവഗണിക്കാന്‍ പാടില്ല. അവരുടെ കഷ്ട്ടപ്പാടാണ് ഇത്തരം സംഘടനകളുടെ തുടക്കത്തിന് കാരണം.

അമേരിക്കന്‍ മലയാളി സംഘടനകള്‍ പലപ്പോഴും പ്രവാസി മലയാളികളുടെ യതാര്‍ത്ഥപ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല എന്ന് പൊതുവെ ഒരു പറച്ചില്‍ ഉണ്ട് . അത് ശരിയാണോ? പ്രവാസി വോട്ടവകാശം മുതലായ വിഷയങ്ങളിലെ ഇടപെടല്‍ പബ്ലിസിറ്റി മാത്രമായി പോയി എന്ന് തോന്നുന്നില്ലേ. ഫോമാ ഈ കാര്യത്തില എന്തെല്ലാം ചെയ്തു .?

അമേരിക്കന്‍ മലയാളി സംഘടനകള്‍ പലപ്പോഴും പ്രവാസി മലയാളികളുടെ യതാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല എന്ന അഭിപ്രായം എനിക്കില്ല. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെപ്രശങ്ങളെക്കാള്‍ അമേരിക്കന്‍ മലയാളികളുടെ പ്രശങ്ങള്‍ക്കാണ് പ്രാധാന്യംനല്‍കേണ്ടത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിലായി നിരവധി അംഗ സംഘടനകള്‍ഉണ്ട്. അവര്‍ അമേരിക്കന്‍ മലയാളികളെ എകൊപിപ്പിക്കുവാന്‍ ശ്രമിക്കണം.വോട്ടവകാശമുള്ള എത്രയോ മലയാളികള്‍ വോട്ടു ചെയ്യുവാന്‍ പോകുന്നില്ല. മലയാളികളുംഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ സജീവമാകുമ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയവും നമ്മെ ശ്രദ്ധിക്കും. ചെറുപ്പക്കാര്‍ ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയത്തില്‍ വരണം. അതിനുള്ള പാത ഒരുക്കിക്കൊടുക്കാന്‍ ഫോമയ്ക്ക് സാധിക്കും.

ഫോമയില്‍ ചെറുപ്പക്കാര്‍ക്ക്കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ. നാളെ സംഘടനകള്‍ ഒരു ഹൈ ടെക് സംഘടനകള്‍ ആകുവാനുള്ള തയ്യാറെടുപ്പുകളില്‍ ആണോ .?

ഫോമയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ അറിവും സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് പഴക്കവുംതഴക്കവും ഉള്ളവരാണ്. എന്നാല്‍ ഈ ഹൈടെക് യുഗത്തില്‍ അവരെ സാങ്കേതികമായി സഹായിക്കുന്നത് ചെറുപ്പക്കാരാണ്. അപ്പോള്‍ സ്വാഭാവികമായും നാളെ സംഘടനകള്‍ഹൈടെക് ആകും എന്നതില്‍ സംശയം ഇല്ല. പഴയ തലമുറയെ പുതിയ തലമുറ ബഹുമാനിക്കുന്നുഎന്നത് വളരെ അംഗീകരിക്കേണ്ട ഒന്നാണ്. മറ്റൊരു കാര്യം ഈ കഴിഞ്ഞ 8 വര്‍ഷമായി എല്ലാ കമ്മറ്റികളും പുതിയ നേതൃത്വ പാടവം ഉള്ളവര്‍ തന്നെ ആണ് കടന്നുവന്നിരിക്കുന്നത്. പുതിയ ഭരണ സമിതികള്‍ വരുന്നുതുകൊണ്ട് പുതിയ ആശയങ്ങള്‍ ഉണ്ടാകും. എങ്കിലെ സംഘടന വളരുകയുള്ളൂ.

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആണല്ലോ? എന്തെല്ലാംആണ് താങ്കളുടെ മനസിലുള്ള ഭാവി പധതികള്‍ ? വനിതകള്‍, കുട്ടികള്‍, യുവജനങ്ങള്‍ ..എന്നിവര്ക്കായി ഇതെല്ലാം പദ്ധതികളാണ് മനസ്സില്‍ ഉള്ളത് ?

എല്ലാവരുമായി സ്‌നേഹത്തോടെ മുന്നോട്ടു പോകുക എന്നതാണ് പ്രധാനം. രണ്ടു വര്‍ഷം കൂടി ഒന്നിച്ചു കാണുമ്പോള്‍ ‘ഹായ്’ പറഞ്ഞു പോകുക എന്നതല്ല എന്റെസംഘടനാപ്രവര്‍ത്തനം. ഇത്തരം സംഘടനകള്‍ ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. ജാതി മതചിന്തകളില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഒന്നാണ് ഫോമാ. അതുകൊണ്ടുതന്നെ അതിന്റെ നേത്രുത്വ രംഗത്ത് വരാന്‍ സാധിച്ചാല്‍ അത് വലിയ ഉത്തര വാദിത്വം തന്നെആകും.

പ്രധാനമായും ആതുര സേവന രംഗത്ത് ഫോമ നടത്തിവരുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. പുതിയതലമുറയ്ക്കായി സെമിനാറുകള്‍ സംഘടിപ്പിക്കുക. അവരുടെ പ്രശങ്ങളിലും അവരെബാധിക്കുന്ന പ്രശങ്ങളിലും ഇടപെടലുകള്‍ നടത്തുക, അവരെ കേള്‍ക്കുക എന്നത്പ്രധാനമാണ്. പ്രവീണ്‍ കേസ് പോലെയുള്ള ഇഷ്യു ഉണ്ടാകുന്ന സമയങ്ങളില്‍ അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുക അങ്ങനെ നിരവധി കാര്യങ്ങള്‍ മനസ്സില്‍ ഉണ്ട്.

അമേരിക്കന്‍ മലയാളികളില്‍ ഭൂരിപക്ഷവും നേഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരാണല്ലോ. ഒരു പക്ഷെ അമേരിക്കയുടെ ആതുര സേവന രംഗത്തിന്റെ നേടും തൂണ്‍ തന്നെ ഈ വിഭാഗംആണല്ലോ. അതില്‍ മലയാളി വനിതകള്‍ 30 ശതമാനത്തോളം വരുമല്ലോ. ഇവരുടെ സേവനം മലയാളി സംഘടനകളില്‍ കാണാറില്ലല്ലോ. ഉണ്ടങ്കില്‍ തന്നെ അത് വളരെ കുറവാണല്ലോ.പലര്‍ക്കും ഇത്തരം സംഘടനകളോട് താല്പര്യം കാണാറില്ലല്ലോ. എന്താണ് ഇതിനുകാരണം .?

മലയാളി നേഴ്‌സുമാരുടെ പ്രവര്‍ത്തനം ആശുപത്രികളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരാ. അവരുടെ പ്രവര്‍ത്തങ്ങള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലേക്കു വരണം. ആതുര സേവനംഎന്നത് എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. ഫോമയുടെ വിമന്‍സ് ഫോറം നിരവധി കര്‍മ്മപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫോമയുടെ അടുത്തകാലത്തെ പ്രവര്‍ത്തന മികവാണ് ഗ്രാന്റ് കാന്യന്‍ സര്‍വ്വകലാശാലയുമായുള്ള ദീര്‍ഘകാല കരാറിലൂടെ ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് ബി എസ് എന്‍ ,എം എസ് എന്‍ തുടങ്ങിയ ഡിഗ്രികള്‍ സ്വന്തമാക്കുവാന്‍ സഹായകരമാക്കുകയും അതിലൂടെ മലയാളി സമൂഹത്തിനു ആയിരക്കണക്കിന് ഡോളര്‍ ലാഭിക്കുവാന്‍ സാധിക്കുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ ഉള്‍പ്പെട്ട ഫോമാ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കേ അമേരിക്കയിലെഎല്ലാ തുറകളിലുമുള്ള സ്ത്രീ ജനങ്ങളുടെ പ്രശംസ നേടിയെടുത്തു. നഴ്‌സുമാരെ സംഘടിപ്പിച്ച് കുറേക്കൂടി വിപുലമായ പരിപാടികള്‍ മനസ്സില്‍ ഉണ്ട്.

പഴയനേതാക്കള്‍ പലപ്പഴും നാട്ടിലും ഇവിടെയും പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക അവവിജയിപ്പിക്കുക എന്നതിലായിരുന്നു ശ്രദ്ധ. എന്നാല്‍ പുതിയ തലമുറ ചാരിറ്റിയില്‍കൂടുതല്‍ ശ്രദ്ധിക്കുന്നതായി തോന്നി. ചാരിറ്റി കേരളത്തില്‍ മാത്രമല്ലഅമേരിക്കയിലും ചെയ്യേണ്ടതല്ലേ. ‘ഹെല്പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളാ’ എന്ന പദ്ധതിയുടെ തുടക്കക്കാരി എന്ന നിലയില്‍ ഇവിടെ അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍, കുട്ടികള്‍ എന്നെ വിഭാഗങ്ങളില്‍ ഒക്കെ ഈ പ്രവര്ത്തനം എത്തേണ്ടത് അല്ലെ?

ഇവിടെദാരിദ്ര്യം അനുഭവിക്കുന്ന അലയാളികള്‍ ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.അമേരിക്കയില്‍ ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കുവാന്‍ ധാരാളം സ്ഥാപനങ്ങള്‍ ഉണ്ട്.എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. അവിടെ ചാരിറ്റി കൂടിയേ തീരു. ഫോമയുടെ ആര്‍സി സി പോലെ ഉള്ള പല പദ്ധതികള്‍ തുടരുക. അമേരിക്കയില്‍ ‘സൌപ്കിച്ചണ്‍ ‘ (ീൌു സശരേവലി) പോലെ ഉള്ള സംവിധാനങ്ങള്‍ എര്‌പ്പെടുത്തുക. വൃദ്ധരേയും, അനാഥരായകുഞ്ഞുങ്ങളെയും സംരക്ഷിക്കുവാന്‍ വൃദ്ധസദനങ്ങളും അനാാധാലയങ്ങലും ഉണ്ടാക്കുക.ഇപ്പോള്‍ കേരളത്തില്‍ ശുദ്ധജല ക്ഷാമം കേരളത്തിന്റെ വലിയ പ്രശ്‌നമാണ്.ഗ്രാമങ്ങളില്‍ ശുദ്ധജലം വിതരംചെയ്യുവാന്‍ പൊതു കിണറുകള്‍ നിര്മ്മിക്കുവാനുള്ളസംവിധാനം ഒരുക്കി കൊടുക്കും. കൂടാതെ വ്യക്തിപരമായും പല ചാരിറ്റി പദ്ധതികളുംമനസ്സില്‍ ഉണ്ട്.

ലാലികളപ്പുരയ്ക്കല്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് ഒരു വാഗ്ദാനമാണ്.ഏറ്റെടുക്കുന്ന ജോലി ആത്മാര്‍ഥമായി ചെയ്യുകയാണ് തന്റെജോലിയില്‍ ആയാലും സംഘടനാരംഗത്ത് ആയാലും അങ്ങനെ തന്നെ. ഫൊക്കാനയുടെ പ്രവര്‍ത്തനരംഗത്ത് തുടക്കംകുറിച്ച സംഘടനാപ്രവര്‍ത്തനം ഫോമയിലേക്ക് മാറി. തന്നെ ഫോക്കാനയിലേക്ക്‌കൊണ്ടുവന്നത് ആദരണീയനായ ജെ.മാത്യു സര്‍ ആയിരുന്നു. പിന്നീടു ശ്രീ. ബേബിഉരാളില്‍, ജോര്ജു മാത്യു, അവരോടൊപ്പം ഫോമയില്‍ സജീവമായി.

ഫോമാ വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിക്കുന്ന ലാലി കളപ്പുരയ്ക്കല്‍ വിവിധ കര്‍മ്മരംഗങ്ങളില്‍ അമേരിക്കന്‍ മലയാളികള്ക്ക് സുപരിചിതയാണ് സംഘടനാതലങ്ങളിലെ മികവാണ് ലാലി കള പ്പുരയ്ക്കലിനെ ശ്രദ്ധേയമാക്കിയത്. ഫോമയുടെതുടക്കം മുതല്‍ സജീവ സാന്നിദ്ധ്യവും നിര്‍ലോഭമായ സേവനവും ഉണ്ടായിരുന്നു ഫോമയില്‍സ്ഥാനമാങ്ങള്‍ അല്ല മറിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സ്ത്രീകളുടെ പ്രാധിനിത്യം ഉറപ്പാക്കണം എന്നുള്ള അമേരിക്കന്‍ മലയാളി വനിതകളുടെ നിര്‍ബന്ധംആണ് തന്നെ ഈ സ്ഥാനത്തേക്ക്മത്സരിക്കുവാന്‍ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ഫോമയുടെനാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയ ലാലി കളപ്പുരയ്ക്കല്‍, ലോങ്ങ് ഐലന്റ്മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെവൈസ് പ്രസിഡന്റ് ആയും. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ന്യൂ യോര്‍ക്ക് കോ ഓര്‍ിഡിനേറ്റര്‍, സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഡയോസിസ് ഓഫ് ചിക്കാഗോ കണ്‍വന്‍ഷന്റെ കോ ഓര്‍ഡിനെറ്റര്‍, ഇന്ത്യകാത്തലിക് അസോസിയേഷന്റെ മുന് വൈസ് പ്രസിഡന്റായും, കൂടാതെ കഴിഞ്ഞ 8 വര്‍ഷമായി അറിയപ്പെടുന്ന ‘ഹെല്പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള ‘എന്ന ചാരിറ്റിയുടെ സ്ഥാപകകൂടി ആയ ലാലി കളപ്പുരയ്ക്കല്‍ മലയാളി സമൂഹത്തിനു ഒരുമുതല്‍കൂട്ടാണെന്നതില്‍ സംശയം ഇല്ല. ലോങ്ങ് ഐലന്റില്‍ നാസു സര്‍വ്വകലാശാല മെഡിക്കല്‍ സെന്ററില്‍ (ചമമൈൗ ഡിശ്‌ലൃേെശ്യ ങലറശരമഹ ഇലിലേൃ) നേഴ്‌സ് ആയി ജോലിചെയ്യുന്ന ലാലി കളപ്പുരയ്ക്കല്‍ പാലാ രാമപുരം സ്വദേശിയാണ്, ഭര്‍ത്താവ് ജോസഫ് കളപ്പുരയ്ക്കല്‍, മക്കള്‍ ബിരുദ വിദ്യാര്‍ഥികളായ ജോയലും ജാസ്മിനും. തന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ് തന്റെ സൗഭാഗ്യമെന്നു ലാലി കളപ്പുരയ്ക്കല്‍ പറഞ്ഞു. വനിതകള്‍ക്ക് സംഘടനകളില്‍ സജീവമായിപ്രവര്‍ത്തിക്കണംഎങ്കില്‍ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരു .

ഏറ്റെടുക്കുന്നകാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുക, ഫോമയുടെവളര്‍ച്ചയില്‍ പങ്കാളിയാകുക എന്നതാണ്‌ലക്ഷ്യം. ഫോമയുടെ തുടക്കം മുതല്‍ എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ലാലി കളപ്പുരയ്ക്കല്‍ ഫോമയുടെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതുപോലെ തന്നെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാകണം ഫോമയുടെ നേത്രുത്വ രംഗത്ത് വരേണ്ടത് .എല്ലാ മാധ്യമങ്ങളുമായി ഫോമ സഹകരിക്കണം. പുതിയ തലമുറയെ കൂടി ഫോമയുടെ സജീവപ്രവര്‍ത്തകരാക്കണം. സംഘടകളുടെവളര്‍ച്ചയ്ക്ക് അമേരിക്കന്‍ മലയാളി മാധ്യമങ്ങള്‍നല്‍കിയ സംഭാവന വളരെ വലുതാണ്. അത് തുറന്നു പറയുവാനും ഇപ്പോഴത്തെസാഹചര്യത്തില്‍ ലാലി കല്പ്പുരയ്ക്കലിനുമടിയുണ്ടായില്ല. ആരെയും ആകര്‍ഷിക്കുന്ന പ്രസന്ന വ്യക്തിത്വത്തിന് ഉടമയായ ലാലി കളപ്പുരയ്ക്കല്‍ തികഞ്ഞ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒരു മികച്ച സംഘാടക കൂടി ആണ്.