ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി­-­83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Newsimg1_91489470
ന്യൂജേഴ്‌­സി: ചങ്ങനാശേരി സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും,പരേതനായ ചെറിയാന്‍ ജോസഫ് പെരുമ്പായിലിന്റെ ഭാര്യയുമായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി- 83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

അമേരിക്കയിലെ ന്യൂജേഴ്‌­സിയില്‍ സ്ഥിരതാമസമാക്കിയ സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകാംഗങ്ങളായ ബാബു പെരുമ്പായില്‍, ജോസഫ് പെരുമ്പായില്‍, ടോം പെരുമ്പായില്‍ എന്നിവരുടെ മാതാവാണ്­ പരേതയായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍.

മക്കള്‍: ബാബു പെരുമ്പായില്‍ (ന്യൂജേഴ്‌­സി), ജോസഫ് പെരുമ്പായില്‍ (ന്യൂജേഴ്‌­സി), ടോം പെരുമ്പായില്‍ (ന്യൂജേഴ്‌­സി), മാത്യു പെരുമ്പായില്‍ (ദുബായ്), മാര്‍ട്ടിന്‍ പെരുമ്പായില്‍ (ന്യൂയോര്‍ക്ക്­), റെജി ജേക്കബ് (കൊച്ചി), മീനാ ചെറിയാന്‍ (ന്യൂയോര്‍ക്ക്), ഷീല ജോമോന്‍ (ചങ്ങനാശേരി).

മരുമക്കള്‍: വത്സമ്മ പെരുമ്പായില്‍, മിനി പെരുമ്പായില്‍, മേരി പെരുമ്പായില്‍, ലീന പെരുമ്പായില്‍,മരിയ പെരുമ്പായില്‍, ജേക്കബ് കട്ടിക്കാട്ട്, പരേതനായ ജോമോന്‍ വേട്ടക്കുളം, ചെറിയാന്‍ ചക്കാലപ്പടിക്കല്‍.

കൊച്ചുമക്കള്‍: വര്‍ഷ മാര്‍ട്ടിന്‍, വിഷാല്‍ കട്ടിക്കാട്ട്,നോയല്‍ വേട്ടക്കുളം, റയാന്‍ പെരുമ്പായില്‍, അഭിലാഷ് പെരുമ്പായില്‍, ആഷ്‌­ലി വേട്ടക്കുളം, റ്റിഫനി പെരുമ്പായില്‍, ബ്രാണ്ടന്‍ പെരുമ്പായില്‍, അനീഷ് ചെറിയാന്‍, ബ്രിട്ടനി പെരുമ്പായില്‍, ആഷാ ചെറിയാന്‍, ബ്രിയാന പെരുമ്പായില്‍, അലന്‍ ചെറിയാന്‍, ജോണത്തന്‍ പെരുമ്പായില്‍, മേഘന്‍ പെരുമ്പായില്‍, മാത്യൂ പെരുമ്പായില്‍.

ജൂലൈ ആറാം തിയതി ബുധനാഴ്ച്ച വൈകുന്നേരം 7 :15 മണി മുതല്‍ സോമര്‌സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (510 Elizabeth Ave, Somerset, NJ 08873) പൊതുദര്‍ശനമുണ്ടായിരിക്കും. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.

സംസ്­കാര ചടങ്ങുകള്‍ ഞായറാഴ്ച മൂന്ന് മണിക്ക് ചങ്ങനാശേരി മെട്രോപ്പോളിറ്റന്‍ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് കട്ടിക്കാട്ട് (91 ­9388625133), നോയല്‍ വേട്ടക്കുളം (91­9747404007).