ഏഴ് വയസുകാരനെ പിതാവ് കൊന്ന് കുഴിച്ചുമൂടി.

02:38 PM 13/09/2016
download
പെരുമ്പാവൂർ: ഏഴ് വയസുകാരനായ മകനെ പിതാവ് കൊന്ന് കുഴിച്ചുമൂടി. കോടനാട് മീൻപാറ സ്വദേശി ബാബുവാണ് മകനെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചുമൂടിയത്. ബാബുവിനേയും മകനേയും നാല് ദിവസമായി കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.

മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബു പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കോടനാട് പൊലീസ് കേസെടുത്തു. ബാബു കുറ്റം സമ്മതിച്ചുവെന്നും സാമ്പത്തിക പ്രശ്നങ്ങൾ ഇയാളെ അലട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പൊലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ.