ഏഷ്യനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ ഇയാഴ്ച്ച നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്

07:37am 16/5/2016
– വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Newsimg1_40288214
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ്­ ന്യൂസില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോര്‍ക്ക്) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച, പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌­സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ ആണു പ്രക്ഷേപണം ചെയ്യുന്നത്. ന്യുജേഴ്‌­സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്‌സ്­ പാലസില്‍ മാര്‍ച്ച്­ 19 വൈകുന്നേരം സംഘടിപ്പിച്ച വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്­കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. മലയാളികളെയും ഉത്തരേന്ത്യന്‍ സമൂഹത്തെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്ന ചടങ്ങിന്റെ പ്രത്യേക ഭാഗങ്ങളും സംപ്രേഷണം ചെയ്യും.
ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ ലഭിച്ചവരുടെ കൂട്ടത്തില്‍, ഏഷ്യാനെറ്റ്­ യൂ എസ് എ യുടെ ചീഫ് എക്‌സിക്യുട്ടീവ് എഡിറ്ററും, അവതാരകനുമായ ഡോ: കൃഷ്ണ കിഷോറും ഉണ്ട്.

വിത്യസ്തങ്ങളായ അമേരിക്കാന്‍ വിഷേഷങ്ങളിമായി അമേരിക്കന്‍ കാഴ്ച്ചകള്‍ വീണ്ടും ലോകമലയളികളുടെ മുന്നില്‍ എത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 7324299529