ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ജയം.

11:55 am 21/10/2016
hock-650_040815021038

ക്യാപ്റ്റന്‍ രൂപീന്ദര്‍ പാല്‍ സിങ് ആറു ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയ തുടക്കം.
ആദ്യ മല്‍സരത്തില്‍ ജപ്പാനെ 10-2 എന്ന സ്‌കോറിനാണ് ഇന്ത്യ തകര്‍ത്തത്. നായകന്‍ രൂപീന്ദര്‍ പാല്‍ സിങിന്റെ ആറു ഗോളുകളാണ് മല്‍സരത്തിന്റെ സവിശേത. രമണ്‍ദീപ് സിങ് രണ്ടു ഗോളും അഫാന്‍ യൂസഫ്, തല്‍വിന്ദര്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്‌കോര്‍ ചെയ്‌തു. റിയോ ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം ഇന്ത്യ, കളിച്ച മല്‍സരമായിരുന്നു ഇത്. തകര്‍പ്പന്‍ ഫോമിലായിരുന്ന ഇന്ത്യ, പൂര്‍ണമായും ജപ്പാനെ മുക്കിക്കളഞ്ഞു. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യ, കളിയുടെ എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ജപ്പാനെ തോല്‍പ്പിച്ചത്.
അതേസമയം മറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യ, നിലവിലെ ജേതാക്കളായ പാകിസ്ഥാനെ അട്ടിമറിച്ചു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മലേഷ്യ, പാകിസ്ഥാനെ തോല്‍പ്പിച്ചത്.