ഏഷ്യന്‍ ജൂനിയര്‍ മീറ്റ്‌: ജിസ്‌നയ്‌ക്ക് സ്വര്‍ണം

08:57am 5/6/2016
download (4)
ഹോ ചിമിന്‍ സിറ്റി: വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ മലയാളിതാരം ജിസ്‌ന മാത്യുവിന്‌ സ്വര്‍ണം. വനിതകളുടെ 400 മീറ്ററിലാണ്‌ ജിസ്‌നയുടെ നേട്ടം. 53.85 സെക്കന്‍ഡിലാണ്‌ പി.ടി. ഉഷയുടെ അരുമ ശിഷ്യയായ ജിസ്‌ന പൊന്നണിഞ്ഞത്‌. ഇതുള്‍പ്പെടെ മീറ്റിന്റെ രണ്ടാംദിനം നാലു സ്വര്‍ണവും ഒരു വെങ്കലുമുള്‍പ്പെടെ ഇന്ത്യ പോയിന്റ്‌നിലയില്‍ രണ്ടാമതെത്തി.