ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്‌

08:31pm 30/4/2016
download (1)
വുഹാന്‍: ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. സെമിയില്‍ ചൈനയുടെ യിഹാന്‍ വാംഗിനോട്‌ ഏറ്റുമുട്ടിയാണ്‌ സൈന പുറത്തായത്‌. സൈനയെ 41-ാം മിനിറ്റില്‍ നേരിട്ടുള്ള സെറ്റില്‍ യിഹാനെ വീഴ്‌ത്തുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍: 21-16, 21-14.
യിഹാനുമുന്നില്‍ റാക്കറ്റുവച്ചു കീഴടങ്ങുന്ന പതിവ്‌ വുഹാനിലും സൈന ആവര്‍ത്തിച്ചു. ഇത്‌ 11-ാം തവണയാണ്‌ സൈനയെ യിഹാന്‍ വീഴ്‌ത്തുന്നത്‌. ഫൈനലില്‍ ചൈനയുടെ തന്നെ ലീ സ്യുറെയെ യിഹാന്‍ നേരിടും. ദക്ഷിണ കൊറിയയുടെ സുംഗ്‌ ജി-ഹ്യുന്നിനെ പരാജയപ്പെടുത്തിയാണ്‌ ലീ സ്യുറെ ഫൈനലില്‍ ഇടം നേടിയത്‌.