ഐഒസി ട്രക്ക് സമരം തുടരുന്നു: സംസ്ഥാനത്ത് ഇന്ധന ക്ഷാമം.

09:48 am 25/10/2016
download
കൊച്ചി: ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം. ഐഓസി ഡീലർമാരുടെ പമ്പുകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും.
ചർച്ച പരാജയപ്പെട്ടാല്‍ ബിപിസിഎല്ലിലേക്കും,എച്ച്പിയിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാർ വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
അതേസമയം ഇന്ധന നീക്കവുമായി ബന്ധപ്പെട്ട നിരക്ക് കൂട്ടാനാണ് ടാങ്കർ ഉടമകളുടെ ശ്രമമെന്നാണ് ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ വിശദീകരണം. ഇത് ഇന്ധന വില കൂട്ടാനിടയാക്കുമെന്നും അവർ വാർത്താകുറിപ്പിൽ അറിയിച്ചു.