ഐഒസി സമരം ഒത്തുതീര്‍പ്പായി

09:59 am 26/10/2016
images
തിരുവനന്തപുരം: ഐഒസി സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി സി കെ ശശീന്ദ്രനുമായി ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
ചര്‍ച്ചയിലെ തീരുമാന പ്രകാരം ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ മാറ്റിവെച്ചു. ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തി വരുന്ന നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഐഒസിയുടെ മിക്ക പമ്പുകളിലെയും സ്റ്റോക്ക് തീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ചകള്‍ നടന്നത്.
ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഐഒസിയിലെ ട്രക്ക് ഉടമകളും തൊഴിലാളികളും ‍ഡീലര്‍മാരും സമരം നടത്തുന്നത്. കൊച്ചി ഇരുമ്പനം പ്ലാന്റിലെയും, കോഴിക്കോട് ഫറോക്ക് പ്ളാന്‍റിലെയും തൊഴിലാളികളാണ് പണിമുടക്കിയത്. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളും പൂട്ടിയിരുന്നു.
അതേസമയം ഇന്ധന നീക്കവുമായി ബന്ധപ്പെട്ട നിരക്ക് കൂട്ടാനാണ് ടാങ്കര്‍ ഉടമകളുടെ ശ്രമമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നത്.
SHARE ON ADD A COMMENT