ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു

10:11 AM 04/07/2016
download
കൊച്ചി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സര്‍വിസ് ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് വിനയായി. ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 48 മണിക്കൂര്‍ സൗജന്യ സേവനം കമ്പനി അനുവദിച്ചതാണ് വീണ്ടും വലച്ചത്.
കോള്‍ ചെയ്യാന്‍ കഴിയാതെ നൂറുകണക്കിന് പേരാണ് പ്രതിസന്ധിയിലായത്.

ഏറെനേരം ഡയല്‍ ചെയ്തശേഷമാണ് കോള്‍ വിളിക്കാന്‍ കഴിഞ്ഞതെന്നാണ് പരാതി. എല്ലാ റൂട്ടുകളും തിരക്കിലാണെന്ന മറുപടി കേട്ട് വിഷമവൃത്തത്തിലായി. ബുദ്ധിമുട്ടിലായവര്‍ക്ക് സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. സൗജന്യം കിട്ടിയില്ളെങ്കിലും ആവശ്യത്തിന് വിളിക്കാനെങ്കിലും കഴിഞ്ഞാല്‍ മതിയെന്നായിരുന്നു ഉപഭോക്താക്കള്‍ പറഞ്ഞത്.

ശനിയാഴ്ച സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരമായാണ് ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ക്ക് സൗജന്യം അനുവദിച്ചത്. ഞായറാഴ്ച അവധിദിനം കൂടിയായിരുന്നതിനാല്‍ രാവിലെമുതല്‍ സൗജന്യം മുതലാക്കിയതാണ് കോള്‍ ജാമാകാന്‍ കാരണം.നെറ്റ്വര്‍ക്ക് അഞ്ചരമണിക്കൂര്‍ നിശ്ചലമായതോടെ വന്‍ പ്രതിസന്ധിയാണ് ശനിയാഴ്ച രൂപപ്പെട്ടത്. ഐഡിയ സെല്ലുലാര്‍ സര്‍വിസിന്‍െറ മാസ്റ്റര്‍ സ്വിച്ചിങ് സെന്‍ററിലെ തകരാര്‍ പരിഹരിച്ച് വൈകുന്നേരം അഞ്ചരയോടെ നെറ്റ്വര്‍ക്ക് പുന$സ്ഥാപിച്ചപ്പോഴാണ് പരിഹാരമായത്.