12.38 AM 18-05-2016
വിശാഖപട്ടണത്ത് നടന്ന ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റെയ്‌സിംഗ് പൂന സൂപ്പര്‍ ജയന്റ്‌സിനു 19 റണ്‍സ് ജയം. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് വിജയികളെ തീരുമാനിച്ചത്. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 എന്ന നിലയില്‍നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.
നിര്‍ണായക മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ നേടാനായില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു 41 റണ്‍സെടുത്ത കരുണ്‍ നായരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 38 റണ്‍സെടുത്ത ക്രിസ് മോറിസ് പുറത്താകാതെ നിന്നു. ഡല്‍ഹി നിരയില്‍ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണെ്ടത്താനായില്ല. പൂനയ്ക്കുവേണ്ടി അശോക് ദിന്‍ഡയും ആദം സാംബയും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്കു രഹാനെയും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 19 റണ്‍സെടുത്ത ഖവാജയെ മോറിസ് മടക്കി. തുടര്‍ന്നെത്തിയ ജോര്‍ജ് ബെയ്‌ലിയുമായി ചേര്‍ന്ന് രഹാനെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെ മഴയെത്തുകയായിരുന്നു. രഹാനെ 36 പന്തില്‍ 42 റണ്‍സെടുത്തു.