ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു.

03:40 pm 17/8/2016
download (12)

കൊച്ചി:അന്താരാഷ്ട്ര നിലവാരമുള്ള ഐസ്‌ക്രീമുകള്‍ കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐസ്‌ക്രീം കിച്ചണ്‍ ഓണക്കാലത്ത് ലോ കലോറി ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു. ചക്കപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവയുടെ സത്ത് എന്നിവയടങ്ങിയ ഫ്രൂട്ട് മാജിക് സീരിസ് ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണിന്റെ സവിശേഷതയാണെന്ന് ഐസ്‌ക്രീം കിച്ചണ്‍ എംഡി റിനോ ജോണ്‍, സിഎംഒ എബി കല്ലുവട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.